പഠിച്ചു പഠിച്ചു കയറണം
പവിത്രമാകണം
നടിച്ചു നടിച്ചു പോയിടാതെ
നൻമ നേടണം
ശ്രമിച്ചു ശ്രമിച്ചു കയറണം
ശ്രേയസ്സിലേക്ക്
ഇടക്കിടക്ക് കാലിടറാം
മെല്ലെ വീണിടാം
പിടിച്ചെണീറ്റു നടന്നിടാം
പിന്നെ മുന്നേറാം
കുടില വികല തന്ത്രമൊക്കെ
ദൂരെ നില്ക്കണം
നിപുണ വിമല കർമ്മകാണ്ഡം
നമ്മൾതീർക്കണം
ചടുല സുബല ശാന്തരായി
കർമ്മപഥത്തിൽ
കാൽച്ചുവടുകൾ വച്ചു നമ്മൾ
പോകുക വേണം
സ്നേഹമധു മലർമനസ്സിനെ
ആർദ്രമാക്കണം
സേവനത്തിൻ പരിമളങ്ങളെ
ചുറ്റും തൂകണം
ദേവശോഭ ചുറ്റുമുണ്ടതിൽ
മനം നമിക്കണം
ദീപമൊന്ന് ഉള്ളിലുണ്ടതു
കണ്ടറിയണം
പഠിച്ചു പഠിച്ചു കയറണം
പവിത്രമാകണം
നടിച്ചു നടിച്ചു പോയിടാതെ
നൻമ നേടണം.

എം പി ശ്രീകുമാർ

By ivayana