രചന : ബിനു. ആർ.✍
ചായംതേച്ചവികൃതരൂപങ്ങൾ
കാലമാംതിരശീലക്കപ്പുറം
ആർക്കോവേണ്ടി
ചലനങ്ങൾ തീർക്കവേ
രാവും പകലും നിഴൽച്ചിത്രങ്ങളാകുന്നു
ജീവിതപിന്നാമ്പുറങ്ങളിൽ!
നിഴലുകൾ പകലിൻതീഷ്ണവെയിലിൽ
കുറിയനെടിയനീളങ്ങൾ കളംവരച്ചു
കിളിത്തട്ടുകളിക്കവേ, കണ്ടുനില്പവർ
രാവുംപകലും തിരിച്ചറിയാത്തവർ
കണ്ണുപൊട്ടർ ബധിരർ!
ആർക്കുമറിയാനിഴൽരൂപങ്ങൾ
ആരാനുംകാൺകേ മരീചികപോൽ
തുള്ളിത്തുള്ളി പടവുകൾക്കുമുകളിലേക്ക്
മടങ്ങിമടങ്ങിയുയരവേ, ചിന്തകളെല്ലാം
പൊട്ടിപ്പൊട്ടിച്ചിതറിത്തെറിച്ചു മറയുന്നു!
കാലങ്ങളിൽ ചില നടനമറിയാകോലങ്ങൾ
കേട്ടുകേൾവിയില്ലാത്തവണ്ണം നടിക്കവേ,
കായലിൻകുഞ്ഞോളങ്ങൾക്കിടയിൽ
കംബളംപോൽ ഇളകുംപായലിൻ
വൈചിത്ര്യങ്ങൾകണ്ടിളീംഭ്യരാകുന്നു
ഉപജാപകങ്ങൾ തോറ്റംപാട്ടുകാർ!
രാജപരിവേഷം കണ്ടുഞെട്ടറ്റുവീഴുന്നു
സ്വന്തബന്ധങ്ങളിൽ നേരറിയാസത്യങ്ങൾ
പകലന്തികളിലെ ഇടർച്ചതുടർച്ചകളിൽ
നിഴലനക്കങ്ങൾ കണ്ടുവിഭ്രമിക്കുന്നു
ഇന്നലെകളിൽ സംപ്രീതരായവർ കുടമണികൾ!