രചന : ഉമേഷ് പി കെ ✍
അവിവാഹിതരായ സ്ത്രീകൾ സ്വയം ശാന്തരാണ്. സാമ്പത്തികവും രാഷ്ട്രീയവുമായ ഘടകങ്ങളുടെ പ്രേരണയില്ലായിരുന്നുവെങ്കിൽ അവർ അങ്ങനെതന്നെതുടരുമായിരുന്നേനെ.
ഇതുകൊണ്ടായിരിക്കാം രാഷ്ട്രീയവും സാമൂഹികവും സാമ്പത്തികവുമായി പുരുഷൻ സ്ത്രീയെ അടിമപ്പെടുത്തുന്നത്. അല്ലെങ്കിൽ സ്ത്രീകൾ വിവാഹത്തിലേക്ക് പ്രേരിക്കപ്പെടുമായിരുന്നില്ല. അവർ അവിവാഹിതകളായി തുടരുമായിരുന്നേനെ. ഇനിയിപ്പോൾ അമ്മയാകണമെന്ന് സ്ത്രീയാഗ്രഹിച്ചാൽ തന്നെ വിവാഹം കഴിക്കാതേയും അത് സാദ്ധ്യമാണല്ലോ. അമ്മയാകുക എന്ന അവളുടെ ആഗ്രഹം ഭാര്യയാവുക എന്നതിനേക്കാൾ അധികമാണ്.
പുരുഷന്മാരുടെ ആവശ്യം ശരീരികമാണ്, സ്ത്രീയുടേതാകട്ടെ മാനസികവും. തന്മൂലം എല്ലാ സ്ത്രീകളും വിവാഹത്തിലൂടെ ചൂഷണം ചെയ്യപ്പെട്ടവരായാണ് തിരിച്ചറിയുന്നത്. ആ വികാരം ശരിയുമാണ്. എന്തെന്നാൽ പുരുഷന്റെ താൽപര്യം ലൈംഗീകവും സ്ത്രീയുടെ താൽപര്യം ലൈംഗീകത്തേക്കാൾ സമഗ്രവുമാണ്. ആ സമഗ്രതയുടെ ഒരു ഭാഗം മാത്രമാണ് ലൈംഗീകത. എന്നാൽ പുരുഷന്റെ താൽപര്യം അടിസ്ഥാനപരമായും ലൈംഗീകമാണ്. ബാക്കി എല്ലാം കപടമാണ്. പുരുഷൻ നിരന്തരം ലൈംഗീകനാണ്. ഇരുവിഭാഗങ്ങളുടെയും ലൈംഗീകത ഭിന്നവുമാണ്.
പുരുഷന്റെ ലൈംഗീകതയ്ക്ക് അങ്ങേയറ്റം പ്രദേശികതയാണുള്ളത്. അത് ലിംഗപരമായ അവയവങ്ങളുടെ പ്രയോഗക്ഷമതയാണ്. അതവന്റെ ശരീരത്തിലാകമാനം വ്യാപിക്കുന്നില്ല. സ്ത്രീയാകട്ടെ ശരീരികമായി പൂർണ്ണമായും ലൈംഗീകമാണ്. അവളുടെ ശരീരം തന്നെ ലൈംഗീകമാണ്. അത് കേവലം ലിംഗപരമായ ഉപകരണങ്ങളുടെ പ്രയോഗക്ഷമതയല്ല. അതുകൊണ്ട് സംഭോഗത്തിൽ ഏർപ്പെടുന്നതിന് മുമ്പ് സ്ത്രീകൾക്ക് ദീർഘമായ ലൈംഗീക മുന്നൊരുക്കങ്ങളുടെ ഉത്തേജകം വേണം.
എന്നാൽ പുരുഷനാകട്ടെ തിരക്കിലാണ്. ലൈംഗീകതയെന്നത് അയാൾക്ക് ഒളിസേവയാണ്. കാര്യം കാണുന്നവിധമാണ്! സ്ത്രീ ഉത്തേജിത കൂടിയാകാത്തപ്പോൾ അയാൾ കാര്യം കണ്ടുകഴിയും!
അപ്പോഴേക്കും അയാൾ തീർന്നിരിക്കും. എന്തെന്നാൽ അയാളുടെ ലൈംഗീകതയെന്നത് ലൈംഗീകാവയവങ്ങളുടെ പ്രയോഗമാണ്, സ്ത്രീയാകട്ടെ താരതമ്യേന സമഗ്രയാണ്. അവളുടെ ശരീരത്തിൽ മുഴുവൻ ഒരു ലൈംഗീകതയുണ്ട്. ആ മുഴുവൻ ശരീരവും ഉത്തേജിതമായില്ലെങ്കിൽ
അവൾക്ക് രതിമൂർച്ഛയുടെ അനുഭവം ഉണ്ടാകില്ല. അതില്ലാതെ വന്നാൽ അവൾ സംഭോഗത്തിൽ അരസികയാവും. അതിനാലാണ് ഭാര്യമാർക്ക് സംഭോഗത്തിൽ താൽപര്യമില്ലാതിരിക്കുന്നത്. മറിച്ച് പുരുഷന്മാർക്കാകട്ടെ സംഭോഗത്തിൽ മാത്രമാണ് താൽപര്യം.
ചെറുപ്പക്കാരനായ ഒരു ഓഫീസർ ഓഫീസിൽ കടന്നുചെല്ലുമ്പോൾ മനോഹരിണിയായ സെക്രട്ടറിയെ കാണുകയും ഉത്തേജിതനാവുകയും ചെയ്യുന്നു. സ്വന്തം ബ്രീഫ്കെയിസ് അയാളുടെ മേശമേൽ ഇട്ടുകൊണ്ട് അയാൾ ഇപ്രകാരം പറഞ്ഞു. “ഇന്നലെ രാത്രി മാർഗെ, ഞാൻ നിന്നെ സ്വപ്നം കണ്ടു.”
അത് ഒരു പുകഴ്ത്തലാണെന്ന് മാർഗ്ഗരറ്റിന് മനസ്സിലായി. അകലം സൂക്ഷിക്കാൻ പാകത്തിൽ മര്യാദയ്ക്കെന്നോണം അവൾ പ്രതിവചിച്ചു. “ഓഹോ അങ്ങനെ സംഭവിച്ചോ?”
“അങ്ങനെ പറഞ്ഞുകൂടാ” അയാൾ പറഞ്ഞു, “സംഭവിക്കുന്നതിന് മുമ്പ് ഞാൻ ഉണർന്നുപോയി.”
ഈ രണ്ട് മനസ്സിലാക്കലുകളും ഭിന്നമാണ്. ഒരു യന്ത്രമെന്നോണം എക്കാലവും ഉപയോഗിക്കപ്പെടുന്നതായും വഞ്ചിക്കപ്പെടുന്നതുമായാണ് സ്ത്രീ അനുഭവിക്കുന്നത്. ലൈംഗീകതയുടെ ഒരു പ്രകാശന വിധമായാണ് അവൾ ഉപയോഗിക്കപ്പെടുന്നത്. അതിനാലാണ് സ്ത്രീക്ക് വിവാഹം അപമാനകരമായി തോന്നുന്നത്. അത് വേശ്യാവൃത്തിയുടെ ഒരു സ്ഥിരമായ ഏർപ്പാടല്ലാതെ മറ്റൊന്നുമായി അവൾക്ക് കാണാൻ കഴിയുന്നില്ല. എന്നെന്നേക്കുമായി വിൽക്കപ്പെട്ടവളായി അവൾ മനസിലാക്കുന്നു. ഈ ഇടപാടിൽ അവൾക്കെന്താണ് ലഭിച്ചത്? ജീവിതത്തിന്റെ വികാര രഹിതമായ ഒരാവർത്തനം മാത്രം. അവിടെ സൃഷ്ട്യുന്മുഖതയോ ആഹ്ലാദമോ സാഹസികതയോ ഇല്ല. സ്ഥിരമായ അടിമത്വം മാത്രമേയുള്ളു. ഉപയോഗിക്കപ്പെടുന്നതിന്റെ സ്ഥിരമായ അപമാനം മാത്രമേയുള്ളു.
ആത്മഹത്യ ചെയ്യുന്നവർ കൂടുതലും വിവാഹിതരായ സ്ത്രീകളാണെങ്കിൽ അത് സ്വാഭാവികമാണ്. വിവാഹിതരായ സ്ത്രീകൾ ഭ്രാന്തരാകുന്നതും സ്വാഭാവികമാണ്. 🌿🍒