വർത്തമാനകാലത്ത് വിവാഹ കമ്പോളത്തിൽ നിലനിൽക്കുന്ന പുതിയ നിബന്ധനകളിൽ പകച്ച് നിൽക്കുകയാണ് നിരവധി യുവാക്കളും രക്ഷിതാക്കളും .

തെങ്ങിൽ കേറും അപ്പുകുട്ടന്
വരനായിടാൻ കൊതിയുണ്ടേറെ
ഓട്ടോ ഡ്രൈവർ കുഞ്ഞിക്കണ്ണനും
പെണ്ണ് തിരഞ്ഞ് നടക്കുന്നുണ്ടെ
നാട്ടിൽ പല വിധജോലികൾ ചെയ്യും
ഒട്ടേറെ പേർ വേറെയുമുണ്ടെ
തെക്കു വടക്കവർ ഓടി നടന്നും
രാവും പകലും വധുവിനായി
കീശയിലുള്ള കാശത് വാങ്ങാൻ
പലവേഷത്തിൽ ചൂഷകരെത്തി
കയ്യിൽ ജാതകമേന്തി പുലർച്ചെ
കാറു വിളിച്ചവർ ഓടി നടന്നു
പേരും നാളും ജോലി വിളമ്പിട്ടൊന്നും
എവിടെയുമേശുന്നില്ല
പാതിക്കായ് പരതുന്നോർക്കൊരു
സർക്കാർ ജോലി നിബന്ധനയത്രെ
പെണ്ണത് കെട്ടാൻ ഓടി നടന്ന്
മൂക്കിൽ പല്ല് മുളച്ച് പലർക്കും
പണിയത് ചെയ്ത് പണമുണ്ടേലും
പാതിയെ നോക്കാൻ കഴിവുണ്ടേലും
സ്നേഹിക്കുന്ന മനസ്സുണ്ടേലും
നാട്ടിൽ വീട്ടിൽ പേരുണ്ടേലും
സർക്കാർ ജോലിയ തില്ല
എങ്കിൽ ചെക്കന് നാട്ടിൽ പെണ്ണില്ലത്രെ
കാര്യം ഗൗരവമെന്നതറിഞ്ഞ്
ആരും കണ്ണ് തുറന്നില്ലെങ്കിൽ
ഒട്ടേറെ പേർ പെരുവഴിയാകും
വീടകമാകെ കണ്ണീരാകും

ടി എം. നവാസ്

By ivayana