അമ്പിളിമാമനെ അറിയില്ല
മാനത്തെ താരകൾ കണ്ടില്ല
മഴവില്ലിന്നഴകൊട്ടും നോക്കില്ല
മഴയത്തു നനയുവാനാവില്ല
മൈതാനത്ത് കളികളില്ല
മണ്ണിൽ കാലൊട്ടും വെക്കില്ല
വെയിലിന്റെ ചൂടൊട്ടും പറ്റില്ല
മകരക്കുളിരൊട്ടും വശമില്ല
ഓടിക്കളിച്ചുള്ള ചിരിയില്ല
ഓട്ടവും ചാട്ടവും പതിവില്ല
ഒറ്റമുറിയിൽ കരയില്ല
ഒറ്റയാനാവാൻ മടിയില്ല
ബഹുമാനം,…കൈകൂപ്പാനറിയില്ല
ഹായ്….ഇതില്ലാതെ തരമില്ല
കഞ്ഞിയും കപ്പയും ശരിയില്ല
ബർഗ്ഗറും പിസ്സയും കളയില്ല
ഐപ്പേടും മൊബൈലും കൂട്ടാളി
യു ട്യൂബും, കിഡ്സ് ഗ്രൂപ്പും വിടുകില്ല
സ്ലേറ്റും പെൻസിലും തിരയില്ല
പ്ലേ സ്കൂളിലുറങ്ങാതെ തരമില്ല
ഡാഡിക്കും മമ്മിക്കും നേരമില്ല
കിഡ്സിനെനോക്കാൻ കഴിയില്ല
സർവെന്റിനെ പഴി പറയില്ല
സ്വന്തമായൊന്നും ചെയ്യില്ല
തലമുറ മാറിയതറിയാതെ
പഴമക്കാർ പലതൂം പറയുന്നു
കാലം മാറുമ്പോൾ കോലംമാറാൻ
ആരോ പറഞ്ഞതും ഓർക്കുന്നു.

മോഹനൻ താഴത്തേതിൽ

By ivayana