രചന : എസ്കെ കൊപ്രാപുര ✍
മാനത്ത് നിറയും പൂവെട്ടം
ഉള്ളിൽ നിറയുന്നുന്മാദം..
തിങ്കൾ പൊഴിക്കും പൊൻനിലാ വെളിച്ചം
ഉള്ളിൽ ഉണരും പ്രേമാനന്ദം…
നിലാപോയ്കയിൽ കുളിച്ചീറനുടുത്തി –
ട്ടെത്തിടുമോ യെൻ പ്രാണസഖീ..
നിലാ.. പൊയ്കയിൽ കുളിച്ചീറനുടുത്തി-
ട്ടെത്തിടുമോയെൻ പ്രാണസഖീ..
എത്തിടുമോ യെൻ പ്രാണസഖീ….
അണയുമോ എന്നകതാരിൽ
നിശാ ശലഭമായ് പാറിപറന്നു നീ..
അണയുമോ എന്നകതാരിൽ
നിശാ ശലഭമായ് പാറിപറന്നു നീ..
ഹൃത്തടമാധുര്യം നിനക്കു പകർന്നു
മധുരാവൊരുക്കാം പ്രാണസഖീ…
മധുരാവൊരുക്കാം പ്രാണസഖീ…
മാനത്ത് വിടരും പൂവെട്ടം
ഉള്ളിൽ നിറയുന്നുന്മാദം..
തിങ്കൾ പൊഴിക്കും പൊൻ നിലാവെളിച്ചം
ഉള്ളിൽ ഉണരും പ്രേമാനന്ദം…
പാലമരപ്പൂ പന്തലൊരുക്കി
കാത്തിടും നേരത്തെത്തിടുമോ നീ..
പാലമരപ്പൂ പന്തലൊരുക്കി
കാത്തിടും നേരത്തെത്തിടുമോ നീ..
നിലാവിലലിഞ്ഞു പൂമണം നുകർന്ന –
നു രാഗം പകരാം പ്രാണസഖീ…
അനുരാഗം പകരാം പ്രാണസഖീ…
മാനത്ത് വിടരും പൂവെട്ടം
ഉള്ളിൽ നിറയുന്നുന്മാദം..
തിങ്കൾ പൊഴിക്കും പൊൻനിലാവെളിച്ചം
ഉള്ളിൽ ഉണരും പ്രേമാനന്ദം..
നിലാ പൊയ്കയിൽ കുളിച്ചീറനുടുത്തി –
ട്ടെത്തിടുമോ യെൻ പ്രാണസഖീ…
നിലാ.. പൊയ്കയിൽ കുളിച്ചീറനുടുത്തി –
ട്ടെത്തിടുമോ യെൻ പ്രാണസഖീ…
എത്തിടുമോ യെൻ പ്രാണസഖീ..