പ്രണയം വിതച്ചു നീയെൻ്റെ നെഞ്ചിൽ
പ്രാണനു തുല്യം ഞാനേറ്റു ചേർത്തു
വളവും വെള്ളവും മിതമായി നൽകി
വളർത്തിയെടുത്തതു നീയറിഞ്ഞില്ലെ സഖീ
. (പ്രണയം
പ്രളയമായില്ല പ്രണയം നെഞ്ചിനുള്ളിൽ
പ്രാണനായിറ്റിച്ചു ചേർത്തു ജീവരക്തമായ്
ഉണരുന്ന വേളയിലെല്ലാമെൻ്റനെഞ്ചിൽ
ഉണർത്തുന്നതു നിൻ്റെയീ ഓർമ്മകൾ മാത്രം
(പ്രണയം
അചുംബിതയല്ല നീയെന്നെനിക്കറിയാം
അനിയുക്ത പുഷ്പമായിരുന്നെന്നുമറിയാം
അനുരാഗമൊട്ടില്ലായിരുന്നാ ഭ്രമരത്തിനും
അനുദിനം ഭ്രാമരത്തിന്നായെത്തുന്ന ഭ്രമരവും
( പ്രണയം
പൂവിൻ്റെയനുവാദമെന്തിനു മധുപനും
പൂന്തെന്നൽ പോലും വേണമെന്നില്ലല്ലോ
തേൻ നുകർന്നു തകർത്തോരീ ദലങ്ങളും
തേനൂറുമൊരു വാക്കു പോലുo കേട്ടതുമില്ല
(പ്രണയം
…… പ്രകാശ് പോളശ്ശേരി