എന്താണ് ഇ.ഐ.എ.? എന്തുകൊണ്ടാണ് ജനം പ്രതികരിക്കണ്ടത്.?
Environment Impact Assessment (ElA)
ജനം,വേണമെങ്കിൽ വായിക്കട്ടെ.!
. നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ, എന്തുകൊണ്ടാണ് എല്ലാ വർഷവും വെള്ളപ്പൊക്കം, പ്രളയം, ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, പേമാരി, കടൽക്ഷോഭം ഇവയെല്ലാം ഇന്ത്യയിലെയെല്ലാ സംസ്ഥാനങ്ങളിലും ദുരന്തങ്ങൾ സൃഷ്ടിക്കുന്നതെന്ന്.?
ഒരു അമ്പത് വർഷം മുൻപ്, എന്തുകൊണ്ടാണ് തുടർച്ചയായി എല്ലാവർഷവും ഇതുപോലെ പ്രകൃതിദുരന്തങ്ങൾ നിങ്ങൾ വായിച്ചറിയാതിരുന്നത്, കേട്ടറിയാതിരുന്നത്, കണ്ടറിയാതിരുന്നത്.? ഉത്തരമറിയില്ല, ചിന്തിച്ചിട്ടില്ല, അല്ലെങ്കിൽ ആർക്കാണ് നേരം ഇതൊക്കെ ചിന്തിക്കാൻ, അതുമല്ലെങ്കിൽ ഇന്നലെവരെ ഇവയൊന്നും എന്നെ ബാധിച്ചിട്ടില്ല അതൊക്കെ നാട്ടുകാരെയെ ബാധിച്ചിട്ടുള്ളു പിന്നെ ഞാനെന്തിന് തലപുണ്ണാക്കണം.?
. വളരെ ശരിയാണ് നിങ്ങളെ ഇന്നലെവരെ വെള്ളപ്പൊക്കം ബാധിച്ചില്ല, മണ്ണിടിച്ചിൽ ബാധിച്ചില്ല, ഉരുൾപൊട്ടൽ ബാധിച്ചട്ടില്ല അതിനാൽ നിങ്ങൾക്ക് ചിന്തിക്കണ്ട ആവശ്യമില്ല.! എന്നാൽ ഈ ElA 2020 നിയമം നടപ്പിലാക്കിയാൽ നാളെമുതൽ നിങ്ങളുടെ വീടിന് ചേർന്ന് മാലിന്യ സംസ്കരണശാലകൾ വന്നാൽ, പാറമടകൾ വന്നാൽ, പടക്കനിർമ്മാണ ശാലകൾ വന്നാൽ, ധാതു ഖനനം വന്നാൽ, രാസ സംസ്കരണ ശാലകൾ വന്നാൽ, കീടനാശിനി നിർമ്മിക്കുന്ന ഫാക്ടറി വന്നാൽ, വാതക നിർമ്മാണ ഫാക്ടറി വന്നാൽ, നിങ്ങൾക്ക് എതിർക്കാൻ സാധിക്കുന്നില്ലെങ്കിലോ,
വനം,പരിസ്ഥിതി മന്ത്രാലയത്തിൻ്റെ മുൻകൂർ അനുമതികൾ കമ്പനികൾക്ക് വേണ്ടയെന്നുമാണെങ്കിലോ.? തൻമൂലം ഭോപ്പാൽ ദുരന്തം പോലെയൊന്ന് സംഭവിച്ചാലും, വിശാഖപട്ടണം വാതകച്ചോർച്ച പോലെയൊന്ന് സംഭവിച്ചാലോ കമ്പനികൾക്ക് പ്രശ്നങ്ങളൊന്നുമില്ല, മരിച്ചവർ മരിച്ചു, ജീവിച്ചിരിക്കുന്നവരെ ആന്ധ്രയിലെ തീപിടുത്തം പോലെ 13000 കുടുംബത്തെ മാറ്റിപ്പാർപ്പിച്ചാലും കമ്പനികൾക്ക് പ്രതിസന്ധിയില്ല, പോയവർക്ക് പോയെന്നാകുമ്പോൾ ഈ നിയമപ്രകാരം നാളെ നിങ്ങളുടെ നാശമാണ് വരാനിരിക്കുന്നതെന്ന് നിങ്ങൾ മനസ്സിലാക്കിയാൽ നിങ്ങൾ പ്രതികരിക്കും.!
ഇനി പറയാം ElA എന്നാൽ 2006 പാരിസ്ഥിതിക സംരക്ഷണ നിയമത്തെ 2020ൽ പൊളിച്ചെഴുതുകയാണ്.! 1976 ൽ ആസൂത്രണ കമ്മീഷൻ പരിസ്ഥിതി നാശത്തെക്കുറിച്ച് പഠിക്കണമെന്ന് സർക്കാരിനോട് ശുപാർശ നടത്തി. എന്നാൽ ഭോപ്പാൽ ദുരന്തത്തിൻ്റെ പശ്ചാത്തലത്തിൽ മാത്രമാണ് വ്യവസായിക സ്ഥാപനങ്ങളും, ഫാക്ടറികളും സൃഷ്ടിക്കുന്ന പരിസ്ഥിതി പ്രശ്നങ്ങളെക്കുറിച്ച് സർക്കാരും ജനങ്ങളും ബോധവാന്മാരായത്.! തുടർന്ന്
1986 ൽ എൻവിയോർമെൻ്റ് പ്രൊട്ടക്ഷൻ ആക്റ്റ് രൂപീകരിക്കപ്പെട്ടു. 1994 ൽ കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം ഇത് പരിഷ്കരിച്ച്
ElA-94 ആവിഷ്കരിച്ചു. എന്നാൽ ഭരിക്കുന്ന പാർട്ടിയുടെ നിയന്ത്രണത്തിലായിരുന്ന ഈ സംവിധാനം. പിന്നീട് 2006 ലാണ് ഇതുവരെ നിലനിൽക്കുന്ന നിയമവിജ്ഞാപനം കൊണ്ടുവന്നത്, അതോടെ നിയമ പരിരക്ഷ ലഭിച്ചു എന്നു പറയാം.!
. അതു പ്രകാരം ഖനനം, ജലസേചനം, അണക്കെട്ടുകൾ, വ്യവസായ സ്ഥാപനങ്ങൾ, മാലിന്യ സംസ്കരണ ശാലകൾ, etc യുടെ പ്രവർത്തനങ്ങൾക്കും, വിപുലീകരണത്തിനും , ആധുനികവത്ക്കരണത്തിനും, വിദഗ്ദ സമിതിയുടെ അനുവാദം മുൻകൂട്ടി വേണമായിരുന്നു.! 30 ദിവസത്തിനുള്ളിൽ പ്രാദേശിക സമൂഹത്തിന്, ജനത്തിന്, താല്പര്യമുള്ളവർക്ക് തുടങ്ങി അഭിപ്രായം നൽകാം, എതിർപ്പുകൾ ഉന്നയിക്കാം കൂടാതെ ഹിയറിങ്ങിന് അവസരവും ലഭിച്ചിരുന്നു.!
. എന്നാൽ പുതിയ പരിഷ്ക്കരണത്തോടെ
ElA 2020 മാർച്ചിലെ കരട് വിജ്ഞാപനം പ്രാബല്യത്തിലാകുന്നതോടെ ഇവയെല്ലാം മാറിമറിയുകയാണ്. 70 ഓളം വ്യവസായ സ്ഥാപനങ്ങൾക്ക് മുൻകൂർ അനുമതി ആവശ്യമില്ല.! അതിൽ പ്രധാനപ്പെട്ടവയാണ് മുകളിൽ പറഞ്ഞ കൽക്കരി, ധാതുഖനനം, സൗരോർജ പ്ലാൻ്റ്, റിയൽ എസ്റ്റേറ്റ് നിർമ്മാണം, വ്യവസായിക സ്ഥാപനങ്ങൾ, പാറമടകൾ etc.!
മലയോരമേഖലകൾ, ആദിവാസി മേഖലകൾ ഇവിടെയൊക്കെ ഡാമുകൾ, രാസ സംസ്കരണ ശാലകൾ ഒക്കെയും നിർമ്മിക്കാം. നിയമ ലംഖന ചട്ടവിരുദ്ധ പ്രവർത്തനങ്ങളെ സംബന്ധിക്കുന്ന പൊതുജന റിപ്പോർട്ടിങ് ഒക്കെയും പുതിയ കരട് നിയമത്തിൽ ഒഴിവാക്കി. പദ്ധതികൾ നടപ്പിലാക്കുന്നതിനു മുമ്പുള്ള പൊതുജന അഭിപ്രായങ്ങൾ നിർത്തലാക്കുമെന്ന് മാത്രമല്ല പദ്ധതി പരാജയപ്പെട്ടാൽ, മലിനീകരണ നിയമം നടപ്പാക്കാതിരുന്നാൽ ജനത്തിന് ഇടപെടാനാകില്ല. പൊതു ഹിയറിങ്ങ് 30 ദിവസമുണ്ടായിരുന്നത് 20 ദിവസമാക്കി കുറച്ചു.! മണ്ണും ജലവും ജീവനും അപകടത്തിലാകുന്ന ഈ പദ്ധതി നിയമമാകുമ്പോൾ ഇനിയും പ്രകൃതിദുരന്തങ്ങൾ ദിനംപ്രതിയായ് മാറിയാലും ജനത്തിന് പ്രതികരിക്കാൻ അവകാശമില്ലയെന്ന് ചുരുക്കം. പരിസ്ഥിതി നിയമങ്ങൾ എല്ലാം തന്നെ ലഘൂകരിക്കുന്നതിലൂടെ വൽകിട മുതലാളിമാരല്ലാത്ത താഴെക്കിടയിലുള്ളവരെല്ലാം ഈ നിയമത്തിനുള്ളിൽ പെട്ടുപോകും.! 150000 സ്വ: ഫീറ്റിന് മുകളിൽ മാത്രം വിസ്തൃതിയുള്ള നിർമ്മാണ പ്രവർത്തനങ്ങൾക്ക് മാത്രം മുൻകൂർ അനുമതി മതി എന്നു പറഞ്ഞാൽ ഏതാണ്ട് ഒരു വിമാനത്താവളം നിർമ്മിക്കുന്നതുവരെയുള്ള പ്രവർത്തനങ്ങൾക്ക് അനുമതി ആവശ്യമില്ല.!
ഇനി നിങ്ങൾ ചിന്തിക്ക് എന്തുകൊണ്ടാണ് പ്രകൃതിദുരന്തങ്ങൾ വർഷാവർഷം കൂടിക്കൂടി വരുന്നത്.? പശ്ചിമഘട്ടം മുഴുവൻ തകർത്തെറിയുകയല്ലെ ഇങ്ങനെയുള്ള നിയമങ്ങൾ വച്ചും അല്ലാതെയും, അപ്പോൾ മഴ പെഴ്താൽ ഉരുൾപൊട്ടലും, മണ്ണിടിച്ചിലുമുണ്ടാകും. മരങ്ങൾ മുഴുവൻ, മലകൾ മുഴുവൻ വെട്ടിനശിപ്പിച്ചാൽ മഴ ക്രമാതീതമായ് പെയ്യും പേമാരിയാകും.! ഇപ്പോൾ തന്നെ ഇങ്ങനെയാണ് പ്രകൃതിയുടെ പോക്കെങ്കിൽ ഇനി ElA 2020 ഓടെ നടപ്പിലാക്കിയാൽ ജനത്തിൻ്റെ സ്ഥിതിയെന്താകും.? ഇനി നിങ്ങൾക്ക് ചിന്തിക്കാൻ തോന്നും, പ്രതികരിക്കാനും.!
. എന്നാൽ എന്തുകൊണ്ട് കേന്ദ്ര സർക്കാരിൻ്റെ ഈ തെറ്റായ നയത്തിനെതിരെ സർക്കാരുകൾ എതിർപ്പറിയിച്ചില്ല, പ്രതിപക്ഷവും , BJP യും പ്രക്ഷോപം നടത്തിയില്ല.? പള്ളികളും, ബിഷപ്പുമാരും,തന്ത്രിമാരും രംഗത്തിറങ്ങിയില്ല.?
ചാനലുകാർ ഇന്നലെവരെ എന്തുകൊണ്ട് ഒരു ചർച്ച നടത്തിയില്ല.? ഇതൊക്കെയാണ് ജനങ്ങളെ സേവിക്കുകയെന്ന് പറയുന്നത്.! ആവശ്യമുള്ള കാര്യങ്ങൾക്ക് നിങ്ങൾ പൊക്കുന്ന കൊടിയോ, നിങ്ങൾ ജനിച്ച മതമോ ജാതിയോ കാണില്ല.! മണ്ണും വെള്ളവും മനുഷ്യനും നശിച്ചാലും ഇവരനങ്ങില്ല.! ഇനി നിങ്ങൾ സ്വയം ചിന്തിക്ക് എന്നിട്ട് ഈ പുതിയ നിയമനിർമ്മാണത്തെ എതിർക്ക്. മണ്ണിനെ, മരങ്ങളെ, ഭൂമിയെ സംരക്ഷിക്കാൻ ഒരുമിച്ച് നിൽക്ക്. ഇവിടെയാണ് മനുഷ്യർക്ക് വേണ്ടിയാണ്, നമ്മുടെ തലമുറയുടെ ജീവന് വേണ്ടിയാണ് നാം ഒരുമിച്ച് നിൽക്കണ്ടത്. പ്രതികരിക്ക് ജനമേ നിങ്ങൾ നേടിയെടുക്ക് നിങ്ങളുടെയും, തലമുറയുടെയും മരണമല്ല, ജീവൻ.!
eia2020-moefcc@gov.in എന്ന ഈ മെയിലിൽ ഇന്ന് തന്നെ നിങ്ങളുടെ വിയോജിപ്പറിയിക്ക്. കാരണം ആഗസ്റ്റ് 11 ഇന്നാണ് വിയോജിപ്പറിയിക്കണ്ട അവസാന തീയതി…!
. ഡാർവിൻ.പിറവം.