നിന്നിലെ രതിയാണ്
എന്നിലെ തീയുണർത്തിയത്
നിൻ്റെ ആ ഒരൊറ്റ ചുംബനമാണ്
എന്നെ ഒറ്റയ്ക്ക് കത്തുന്ന ഒരു –
മരമാക്കിയത്

കാറ്റുപോലെ വന്നുള്ള കെട്ടിപിടു –
ത്തമാണ്
കാറ്റാടി പോലെ എൻ്റെ മനസ്സിനെ
ആട്ടി ഉലച്ചത്

കത്തുന്ന ഒരു പുഴയായിരുന്നു നീ
പെയ്തിട്ടും പെയ്തിട്ടും തോരാത്തൊരു
വേനൽ
മരുക്കാട്ടിലൂടെയായിരുന്നു യാത്ര
ദാഹം തീരാത്ത അന്തർദാഹം

ഏതു ബലിക്കല്ലിലേക്കാണെന്നെ
വലിച്ചുകൊണ്ടുപോയത്
ഏതു കടലിടുക്കിലേക്ക്,
വനാന്തരത്തിലേക്ക്

ഇന്നു നീ എന്നിൽ വെന്തു നീറുന്നു
മുങ്ങി മരിക്കുന്നു
കെട്ടുപോയ നക്ഷത്രത്തിൻ്റെ
ഇരുട്ടാകുന്നു
കാലമേ,
നിൻ്റെ രതി ലീലയിൽ
ഈ പുൽക്കൊടിത്തുമ്പിന്
ഇനിയും എന്തൊക്കെ അനുഭവിക്കണം

രാജു കാഞ്ഞിരങ്ങാട്

By ivayana