കുട്ടിക്കുണ്ടൊരു കുപ്പായം
പച്ചനിറത്തിലൊരു കുപ്പായം
അച്ഛൻവാങ്ങിയ കുപ്പായം
ഇഷ്ടപ്പെട്ടൊരു കുപ്പായം

പുത്തൻപുത്തൻ കുപ്പായം
കാണാൻചന്തം കുപ്പായം
കുട്ടിക്കിടണം കുപ്പായം
കുട്ടിക്കുള്ളൊരു കുപ്പായം

കുട്ടിയണിഞ്ഞു കുപ്പായം
എന്തൊരുചന്തം കുപ്പായം
അച്ഛൻവാങ്ങിയ കുപ്പായം
പുത്തൻമണമുള്ള കുപ്പായം

ഉണ്ണിക്കുള്ളിൽ സന്തോഷം
അച്ഛനുനൽകി പൊന്നുമ്മ
ചുണ്ടിൽപുഞ്ചിരിയാഘോഷം
അമ്മയ്ക്കും ഒരുനൂറുമ്മ

തുള്ളിച്ചാടിക്കളിചിരിയായി
കാണാൻനല്ലൊരു ചേലായി
അച്ഛൻ വാരിപ്പുണരുമ്പോൾ
ഉണ്ണിരസിച്ചു ചിരിമലരായി

കളിയുംചിരിയും മതിയായി
ഉണ്ണിയുറങ്ങി സുഖമായി
അമ്മപറഞ്ഞു ഇതുനന്നായി
അച്ഛൻചിരിച്ചു സ്നേഹനിധിയായി….

മോഹനൻ താഴത്തേതിൽ

By ivayana