പ്രതിഷ്ഠിച്ചുപോകയോചില
ചിരകാലപ്രതിഷ്ഠകൾ നമ്മളിൽ.
മർമ്മരം കേട്ടുഴലുന്നുവോ
മർത്യനി മൃത്യുവിൻപ്രളയമഴയാൽ .


മണ്ണുംമരവും കടപുഴകിച്ചവൻ
മാടിവിളിക്കുന്നുജീവനെ.
മാനംകറുപ്പിച്ചൊരാക്കരിമുകിൽ
പ്രളയത്തേരിലായ് യെത്തി.


താപംശമിച്ചു കുളിരിന്നുവഴിമാറി
തകർക്കുന്നു തരുവും ധരണിയും.
താളംനിലയ്ക്കുന്നു നെഞ്ചിൻക്കൂടതിൻ
താരാട്ടുപാടിയനാവുകളുംനിശ്ചലമാകുന്നു.


കാത്തിരിപ്പിൻ കാഠിന്യമേറുന്നു
കദനമുരുകിക്കടലായ്യൊഴുകുന്നു.
കാണുവതില്ലേയിനിയും
കാണാമറയത്തു മറഞ്ഞുവോ നീ.


കണ്ടുകണ്ടങ്ങിരിക്കെ കവരുന്നു
കഥയറിയാതെ കനവുകൾ.
നേടിയതൊക്കെയും നിമിഷാർദ്ധങ്ങളിൽ
നീറ്റിലേറ്റിയങ്ങുകൊണ്ടുപോകയല്ലോ.


ജീവൻത്തുടിപ്പുകൾ ബാക്കിയായതോ,
ജീവച്ഛവമായ് കാലം കഴിച്ചിടാനോ.
കോലമകന്നൊരു പേക്കോലമായ്
കുഴികാത്തു കഴിയുന്ന ജഢമാണിതിന്ന്.


മലകൾപോലും മറിഞ്ഞെത്തുമാ
മഹാവിപത്തിൻ,
മായാത്തോർമ്മകൾ പേറിയെന്നും.
മറവികൾപോലും മറക്കുവാൻമറക്കുന്ന,
മഹാപ്രളയമഴക്കെടുതികളായ് .

By ivayana