ദുബായിൽ നിന്ന് എല്ലാ അവധികാലത്തും നാട്ടിൽ വരുമ്പോൾ എനിക്കൊന്നുമില്ലെ
എന്ന് ചോദിച്ചു കൊണ്ടാണ് അപ്പുറത്തെ രമണി ചേച്ചി വീട്ടിലേക്ക് കയറി വരുന്നത്.

അതിൽ പിന്നെയാണ് വരുമ്പോൾ എല്ലാം
ഞാൻ രമണി ചേച്ചിക്കുള്ള പങ്ക് പ്രത്യകമായി
മാറ്റി വെക്കുന്നത്.

എന്നിട്ടും തൃപ്ത്തിപെടാതെ രമണി ചേച്ചി
ഒരോന്ന് ചോദിച്ചു കൊണ്ടിരിക്കും.

വർഷങ്ങൾ കടന്ന് പോയി

രമണി ചേച്ചിടെ മകൻ ജോലി കിട്ടി
ദുബായിലേക്ക് പോയി. ഏതാനും മാസങ്ങൾക്ക്
ശേഷം സന്ദർശക വിസയിൽ രമണി ചേച്ചിയെയും കൊണ്ട് പോയി.

ഒരു വെളളിയാഴ്ച്ച ദിവസം രാജീവ് തന്റെ കാറിൽ അമ്മെയും കൂട്ടി ദുബായി ചുറ്റാൻ പോയി.

കുറെ ദൂരം ചെന്നതിനു ശേഷം പൊള്ളുന്ന വെയ്ലത്ത് മുഖം മൂടി കെട്ടി ജോലി ചെയ്യുന്ന
കുറെ മനുഷ്യരെ കാണിച്ചു കൊണ്ട് രാജീവ്
അമ്മയോട് പറഞ്ഞു.

ഇവരാണ് ഇവിടെ ന്യൂ ദുബൈ പണിയുന്നത്.
ഇവിടെ എവിടെയൊ ആണ് നമ്മടെ തെക്കെലെ
സോമേട്ടനും പണി ചെയ്യുന്നത്.

ഇടക്ക് എപ്പഴൊ എന്നെ വിളിച്ചിരുന്നു
സമയ കുറവ് കൊണ്ട് എനിക്ക് പോകാനും
കഴിഞ്ഞില്ല. രാജീവ് പറഞ്ഞു നിർത്തി.

രമണി ചേച്ചി കാറിന്റെ പിറകിലെ ചില്ലിലൂടെ
അത്ഭുതപെട്ട് ഭൂരേക്ക് നൊക്കി .

ഈ കൊടും ചൂടിൽ മുഖം മൂടി കെട്ടി ജോലി
ചെയ്യുന്നവരെ കണ്ടുപ്പാൾ കണ്ണ് നിറഞ്ഞ് പോയി.

പെട്ടന്ന് അവർക്കിടയിൽ പരിജയമുള്ള ഒരു മുഖം പൊലെ . വെളുത്ത മെലിഞ്ഞ ഒരു മനുഷ്യൻ

അതെ
അത് സോമൻ തന്നെ.

രമണി ചേച്ചിടെ തൊണ്ടയിടറി.
കണ്ണിൽ നിന്ന് തുരുതുരാ ഒഴുകി.

അതെ അമ്മെ
സോമേട്ടനെ ഞാനും പലപ്പോഴും ഇവിടെ വെച്ച്
കണ്ടിട്ടുണ്ട്. മനപൂർവ്വമാ പോകാത്തത് .

എതാനും ദിവസങൾക്ക് ശേഷം സന്ദർശക വിസയുടെ കാലവധി കഴിഞ്ഞപ്പോൾ രമണി ചേച്ചി നാട്ടിലേക്ക് പറന്നു .

മൂന്നൊ നാലൊ മാസങൾക്ക് ശേഷം
അവധികാലം എത്തിയപ്പോൾ സോമനും
നാട്ടിലേക്ക് വന്നു.

വന്നപാടെ രമണി ചേച്ചിക്കുള്ള പങ്കുമായി
അവരുടെ വീട്ടിലെത്തി.

സോമനെ കണ്ടപാടെ രമണി ചേച്ചി
കരഞ്ഞ് കൊണ്ട് ഓടി വന്നു കെട്ടിപിടിച്ചു.

ഈ രമണി ചേച്ചിക്ക്
ഇതെന്ത് പറ്റി.

കൊണ്ട് വന്ന സാധനം അവിടെ വെച്ച്
അവിടുന്ന് ഇറങ്ങി കൂട്ടുകാർക്കുള്ള
പങ്ക്മായി സോമൻ ദൂരേക്ക്

നടന്ന് പോയി,..

By ivayana