1. ആദ്യമേ ഭാര്യയെ എടുത്തു തലയിൽ വയ്ക്കാതിരിക്കുക. ഒരിക്കൽ തലയിൽ കയറിയാൽ പിന്നെ മൂക്കിൽ പഞ്ഞി വക്കാതെ ഇറങ്ങി പോകില്ല..
  2. പേർസണൽ കാര്യങ്ങളിൽ നിന്ന് അകലം പാലിച്ചു നിർത്തുക.
    മൊബൈൽ, എവിടെ പോകുന്നു, എപ്പോൾ വരും, കൂടെ ആരുണ്ട്, വീഡിയോ കാളിൽ ഇടയ്ക്ക് തെളിവുകൾ കാണിച്ച് വിശ്വസിപ്പിക്കുക ഇടയ്ക്കു വിളിച്ചു സത്യമാണ് ചെയ്യുന്നതെന്ന് ഉറപ്പു വരുത്തുക ഇവ ഒരിക്കലും ചെയ്യരുത്..
  3. നിങ്ങളുടെ കുടുംബക്കാരുടെ സ്വഭാവങ്ങളും,കുറ്റങ്ങളും ആദ്യമേ തന്നെ പറഞ്ഞു കൊടുക്കാതിരിക്കുക. അത് പിന്നീട് നിങ്ങൾക്ക് പാരയാകും
  4. ഭാര്യമാരുടെ സ്വർണ്ണം, ക്യാഷ് ഇവ കഴിവതും ഉപയോഗിക്കാതിരിക്കുക. ഒരിക്കൽ അതെടുത്തുപയോഗിച്ചാൽ, അതുകൊണ്ട് എന്തെങ്കിലും ചെയ്തു നന്നായി കഴിഞ്ഞു തിരികെ കൊടുത്താലും മരണം വരെ ഔദാര്യ കണക്കു കേൾക്കേണ്ടി വരും..
  5. ഭാര്യയെ ആദ്യം മുതൽതന്നെ ജോലിയ്ക്കു വിട്ടേക്കുക. ജോലി ഇല്ലങ്കിൽ എന്തെങ്കിലും ജോലി സംഘടിപ്പിച്ചു കൊടുക്കുക. അത് വഴി അനാവശ്യ കഥകൾ മെനയലും
    പരദൂഷണം പറച്ചിലും, അമ്മായിയമ്മ, നാത്തൂൻ പോരുകൾ ഭാഗീകമായോ, പൂർണ്ണമായോ കുറയ്ക്കാം.
  6. ഭാര്യയുടെ മാതാവുമായുള്ള ഭാര്യയുടെ അധിക സംസർഗ്ഗം തുടക്കത്തിലേ ഒഴിവാക്കിക്കോളു.
    അവരാകും നിങ്ങളുടെ ജീവിതത്തിൽ നാരദ സ്വഭാവം കാണിച്ച് രണ്ടിനെയും പെരുവഴിയാക്കാൻ കാരണക്കാർ ആവുക..അമിത ബുദ്ധിയുടെയും, വിവരക്കേടിന്റെയും, ഉപദേശത്തിന്റെയുംനിറകുടമാണ് അവർ.
  7. ആഴ്ചയിലൊരിക്കൽ സിനിമ,ഹോട്ടൽ ഫുഡ്‌ ഔട്ടിങ് മാസത്തിൽ ഒരു ഡ്രസ്സ്‌ ഇവ വാങ്ങികൊടുക്കുക വഴി നിങ്ങൾ സ്നേഹവും ആത്മാർത്ഥതയുടെയും കെയറിങ്ങിന്റെയും കലവറയാണെന്ന് ഇടയ്ക്കു ബോധ്യപ്പെടുത്തി കൊടുത്തു കൊണ്ടിരിക്കുക വഴി സ്നേഹമില്ലാത്തവൻ എന്ന പരാതി ഒരു പരിധി വരെ ഒഴിവാക്കാൻ സാധിക്കും..
  8. മുൻ പ്രണയവും, ചുറ്റിക്കളിയും ഒന്നും പറയാതിരിക്കുക. ഇത് വഴി ഫോൺ നിരീക്ഷണ വലയത്തിൽ നിന്നും ഭാഗീകമായി രക്ഷപെടാം.
  9. നിങ്ങളുടെ കുടുംബക്കാരെ ഭാര്യ എന്തും പറയും , പക്ഷേ അവരുടെ കുടുംബത്തെ തൊട്ടുള്ള കളി ഒരിക്കലും അവർ സഹിയ്ക്കില്ല..
    10.കിട്ടുന്ന ശമ്പളത്തെ പ്പറ്റി ഒരിക്കലും സത്യം പറയുകയോ, സമ്പാദിക്കാൻ അവരെ മാത്രമായി ഏല്പിക്കുകയോ ചെയ്യരുത്..
    11.എന്ത് കഴിക്കണം, കുടിക്കണം എന്നൊക്കെയുള്ള കാര്യങ്ങളും ഇനി മേൽ നിങ്ങൾക്ക്‌ തീരുമാനിക്കാൻ പാടുള്ളതല്ല. എല്ലാം അവരിൽ നിക്ഷിപ്‌തമായിരിക്കും.
  10. ചെറുപ്പത്തിലേ വിധവയായതോ, ബന്ധം ഉപേക്ഷിച്ചതോ ആയ അമ്മയിൽ നിന്നും അമ്മായിയമ്മയിൽ നിന്നും 50 മീറ്റർ ദൂരം പാലിച്ച് ജീവിയ്ക്കുക..
    13.സ്ത്രീകൾ ഭരിയ്ക്കുന്ന വീട്ടിൽ നിന്നും വിവാഹം കഴിയ്ക്കാതിരിയ്ക്കുക..
    ആ വീട്ടിൽ പുരുഷന്റെ വാക്കുകൾക്ക് വിലയുണ്ടാകില്ല…ആ വീട്ടിലെ കുട്ടികൾക്ക് അച്ഛനോട് ബഹുമാനവും കാണില്ല..
    14.സാമ്പത്തികമായോ, ഉയർന്ന കുല മഹിമയോ പറയുന്നവരുമായി വിവാഹം കഴിക്കരുത്.. തുല്യതയുള്ളവർ തമ്മിലാണ് വിവാഹം നടത്തേണ്ടത്..
    15.വിദ്യാഭ്യാസം കുറഞ്ഞവർ വിദ്യാഭ്യാസംകൂടിയ വീട്ടുകാരുമായും വിവാഹബന്ധം സ്ഥാപിയ്ക്കാതിരിയ്ക്കുക .
    ഈ വ്യവസ്ഥകൾ എല്ലാം പാലിക്കാൻ നിങ്ങൾ ശാരീരികമായും, മാനസികമായും, സാമ്പത്തികമായും തയ്യാറെങ്കിൽ മാത്രം വിവാഹിതനാകുക.
    എന്നാലും സംഭവാമി യുഗേയുഗേ.. (എന്ന് വച്ചാൽ വരാനിരിക്കുന്നത് വഴിയിൽ തങ്ങില്ല എന്നർത്ഥം )..
    അങ്ങനെയെങ്കിൽ കാവിയും കമണ്ഡലവുമായി തീർത്ഥയാത്രകൾ നടത്തുക.. ആത്മശാന്തി ലഭിയ്ക്കാൻ ഉത്തമ പരിഹരമാണ്..

By ivayana