രചന : ബിനു. ആർ✍
ഹസ്തിനപുരിയിൽ ബലാബലത്തിൽ
വമ്പനെന്നൊരു നാമം നേടിയെടുത്തവൻ
ധർമ്മാധർമ്മൻ യുധിഷ്ഠിരന്റെ പാത
പിന്തുടരാൻകൗന്തേയനായ് പിറന്നൊരു
മല്ലൻ വൃകോദരൻ!
കൗരവരിൽ രണ്ടാമൻ കൗശലക്കാരൻ
കാര്യപ്രാപ്തിയിൽ വികടശീലൻ,
വിഷം നൽകി പുഴയിൽ തള്ളിയ നേരം
തളരാതെ,പണ്ഡവരെയൊറ്റച്ചുമലിൽ
രക്ഷിച്ചെടുത്ത ചെറുമല്ലൻ!.
നീന്തൽ പരിശ്രമത്തിന്നങ്ങേനേരം
ചതിയിൽ കൂട്ടിക്കെട്ടിയുരുട്ടി
പുഴയിൽ തള്ളിയനേരം
കുരുവായ്ഒഴുകി ചെന്നുചേർന്ന
നാഗലോകത്തിൻബന്ധുവായ്
ചിതലരിച്ചു തീർന്നന്നേരം
നീലനിറമായവൻ അതിബലവനായി
അവനിയിൽ തിരിച്ചെത്തിയവൻ!
രാജകീയം അരക്കില്ലത്തിൽ
വെന്തുമരിക്കാൻ
രാഷ്ട്രനിർമ്മാണതർക്കത്തിൽ
നോമ്പുനോറ്റവർ
കല്പിതഗണത്തിൽപ്പെടുത്തവേ,
വായുപുത്രനെന്നഒറ്റനാമത്തിൻ
ഖ്യാതിസ്വന്തം നാസാരന്ധ്രങ്ങളിൽ
കേളികൊട്ടീടവേ,
രക്ഷപ്പെട്ടുപോയി പ്രിഥ്വിതൻ പുത്രൻമാർ.
കുരുക്ഷേത്ര യുദ്ധാനന്തരം കാലംതകർത്ത
കുരുമിത്രാദികളുടെ ശ്യൂന്യാവസ്ഥയിൽ,
മരച്ചുപോയ,ധർമ്മപുത്രരുടെ മൗനത്തിൽ,
കുരുരാജാവായി,മിത്രങ്ങളീ
രണ്ടാമൂഴക്കാരനെ
കണ്ടെത്തിയ ഒരുപാഴ്കിനാവിൽ
മനം തേങ്ങിയതാർക്കൊക്കെയെന്നു
കാലം വരച്ചുവച്ച ചിത്രമുണ്ടാകും!
ചിലനേരങ്ങളിൽ ചൈത്രത്തിൻ വർണ്ണശബളിമയിൽ
ചിലരാവിൻനേർപുടങ്ങളിൽ സത്യത്തിനു
മാറ്റുരയ്ക്കാൻ പാണ്ഡവരിൽ മൂന്നുപേർ
ഉറ്റുനോക്കിയതീ ഭീമനെയെങ്കിൽ
ചിലപ്പോൾ കാലത്തിൻകുസൃതികൾ മാത്രമാവാം.