രചന : ബേബി സരോജം കളത്തൂപ്പുഴ ✍
എന്തിനീ ജന്മമെനിക്കേകി…..
ഒരു വരിയെഴുതുവാൻ
തരമില്ലാതെ…
ഒരു തരി സ്നേഹം
നല്കുവാനാകാതെ…
ഒരു വരിയെങ്കിലും
പാടുവാനാകാതെ
ഒരു കാതമെങ്കിലും
നടക്കുവാനാകാതെ…
ഒരു തരി സ്നേഹം നുകരുവാനാകാതെ
ഒരു നോക്കുകാണുവാൻ
കൊതിച്ചിട്ടുമിന്നുവരെയും കഴിഞ്ഞതില്ല…..
ഈ ജന്മകർമ്മമെന്തെന്നറിയാതെ….
എന്തിനീ ജന്മം ഒരു തരത്തിലും
നില്ക്കുവാനായില്ല….
ഒരു കിളിപ്പാട്ടും
കേൾക്കുവാനായില്ല…
ഒരു നാട്യവും ആടുവാനായില്ല..
എന്തിനീ ജന്മം?
എത്ര തരങ്ങളുണ്ടായീടിലും
ഒരു തരംപോലും
ജന്മസുകൃതം നേടിയില്ല.