രചന : നിസാർ റഹീം ✍
ഒരുതുള്ളി പലതുള്ളി തേൻമഴയായി
ചന്തമായി ചിരിതൂവി പൂതുമഴയായി
മനംനിറച്ചും ഉള്ളംനിറച്ചും പെരുമഴയായി
ഹൃദയത്തിൽ നീയെന്നും വർഷമഴയായി
പാടും പൈങ്കിളി പെണ്ണൊരുത്തി
കാന്തിനിറഞ്ഞുനീ കണ്മണിയായി
നീയെന്റെ പാട്ടിൽ പാട്ടിലെന്നായി
നീയെന്റെ കൂട്ടിൽ കൂട്ടിനെന്നായി
സ്വപ്നചിറകിൽ പൂമാല ചാർത്തി
ഇഷ്ടങ്ങളെല്ലാം വർണ്ണങ്ങളാക്കി
സായംസന്ധ്യകൾ, തിരിവെട്ടമാക്കി
നെയ്ത്തിരി, നീയെന്നും ശോഭപരത്തി
നോവുംനൊമ്പരങ്ങൾ പുഷ്പങ്ങളാക്കി
മനസ്സിൽ വരിഞ്ഞിട്ടു സാന്ത്വനങ്ങൾ
വെളിച്ചമായ് നീയെന്നും എന്നിൽനിൽപ്പു
ദിനങ്ങൾ ഓരോന്നും സായൂജ്യമായി
ചില്ലയിൽ ഒരുപുഷ്പം വിരിഞ്ഞുനിന്നു
മോഹങ്ങളെല്ലാം പ്രേമാഭിലാഷങ്ങളായി
കരിവണ്ടിൻ കാന്തൻ പറന്നടുത്തു
ഉത്തുംഗശ്യoഗo വിസ്മയങ്ങളായി
പ്രാണനായ് നാമെന്നും കരുതിനിന്നു
പാരിജാതം പോലെന്നും പൂത്തുനിന്നു
പ്രണയദീപം നമ്മിൽ വിളങ്ങിനിന്നു
കാതലിൻ കനലൊളി ജ്വലിച്ചുനിന്നു