അന്ധമതാന്ധതാബോധങ്ങളുണ്ടാക്കി
ഭാവനാസൃഷ്ടികളായ ദൈവങ്ങൾ തൻ
നാമധേയങ്ങളേ വാഴ്ത്തിക്കൊണ്ടാണെല്ലോ
വിശ്വാസി വർഗ്ഗങ്ങൾ തമ്മിത്തല്ലുന്നതും
നിൻ്റെ ദൈവങ്ങളും എൻ്റെ ദൈവളും
തമ്മിലൊരിക്കലും ചേരാത്ത ദൈവങ്ങൾ
തന്നിൽ വിശ്വാസങ്ങളർപ്പിച്ചു മൂഢരായ്
തീർന്നു പേയെന്നേ മനുഷ്യ സമൂഹവും
നിൻ്റെ ദൈവത്തെ കുറ്റം പറഞ്ഞെന്നാകിൽ
എൻ്റെ ദൈവത്തെ പഴിപറഞ്ഞാന്നാകിൽ
തമ്മിൽ കാണികാണാൻ പോലുമേ കൊള്ളില്ല
എന്നാ പരസ്പര വിശ്വാസമെന്നുമാം
ജാതിമതങ്ങളും ദൈവങ്ങളും കൂടി
ഒന്നിച്ചൊരു യാത്ര ചെയ്യാൻ കാഴിയാതെ
ഭാരതമെന്ന മഹാരാജ്യം കേഴുന്നു
തമ്മിൽ കലഹിക്കും മക്കളേയോർത്തിടാം
പള്ളികൾ തല്ലിപ്പൊളിക്കുന്നൊരു കൂട്ടർ
ക്ഷേത്രങ്ങൾ തല്ലിപ്പൊളിക്കുന്നൊരു കൂട്ടർ
വിശ്വാസികൾ തമ്മിൽ തല്ലി മരിക്കുന്നു
അസ്പർശത ജാതി ഉച്ചനീചത്വങ്ങളും
അയിത്ത ദുരാചാര കോമരം തുള്ളിക്കൾ
എല്ലാം കൊടുമ്പിരക്കൊണ്ടുനടക്കുന്നു
ഭാരത്തിൽ നെടുനീളത്തിൽ വീതിയിൽ
എന്നതാകുന്നെല്ലോ ദുർവരദായക
ദുർവൃത്തികൾ നീളെ കാണ്മാൻ കഴിവതും
മാനുഷരല്ലാത്ത മാനുഷരാകുന്നു
കൂടുതൽ കാണുന്നതെങ്ങമെവിടെയും
ജാതി മതങ്ങൾ തൻ മേന്മകൾക്കാകുന്നു
പ്രാധാന്യമേറെയും ഇല്ലമനുഷ്യനു
യാതൊരു പ്രാധാന്യോമെന്നതുമാകുന്നു.
എന്തിനെവിടെയുമാഢ്യത്വമില്ലാതെ
ഒന്നും നടക്കുകയില്ലെന്നുമാകുന്ന
വല്ലാത്തവസ്ഥകൾ സംസൃഷ്ടമാകുന്ന
കാഴ്കളാകുന്നുവല്ലോ നടപ്പതും
ജോലി വേണോ ഗവൺമെൻ്റിലെന്നാകുകിൽ
ജാതിമതമെല്ലാമില്ലെങ്കിലാവില്ല
സംവരണമെന്ന ദുർഭൂതമാകുന്ന
ജാതി വ്യവസ്ഥിതി ദേശീയമായിട്ടും
നില്ക്കുവാൻ കാരണം ദുർവിധിയാകുന്നു
ഉള്ളവരില്ലാത്തോരെന്നുള്ള ജാതികൾ
രണ്ടല്ലേ ജാതി മതങ്ങളതുള്ളതും
ഇല്ലാത്തവരെ സമുദ്ധരിച്ചാദ്യമായ്
ഉള്ളവർക്കൊപ്പമായെത്തിക്കയെന്നതായ്
തീരണം രാഷ്ട്രീയ വീക്ഷണമെപ്പൊഴും
എങ്കിലെ നന്നാകയുള്ളി മഹാരാജ്യം
ഉള്ളവൻ കെട്ടിപ്പിടിച്ചു മുതലെല്ലാം
കൊണ്ടു നടക്കുവാനേറെ സഹായമായ്
നിന്നു ചരിക്കുകയാകുന്നുവല്ലയോ
ഏതു പാർട്ടിക്കാരു കേറി ഭരിച്ചാലും
സമ്പത്തില്ലാതെ നടക്കുകയില്ലൊന്നും
സമ്പത്തില്ലാത്തോർതൻ മക്കൾ പഠിക്കില്ല
സമ്പത്തില്ലാത്തോർക്കലഭ്യമാണന്നവും
സമ്പത്തില്ലാത്തോർക്കധിഷ്ഠാനമില്ലെങ്ങും
ഇല്ലവർക്കാരോഗ്യം വിദ്യയുമ പ്രാപ്യം
എന്ന മഹാ പരം ദുസ്ഥിതിയാകുന്നു
ഭാരത്തിൽ കോടാനുകോടിജനങ്ങൾക്കും
ആത്മവിൽ നിർഭരമായൊരു ഭാരതം
എന്ന നിലവിളി കേൾക്കുകയാന്നു നാം
ഏറെക്കാലം കൊണ്ടു രാജ്യം ഭരിപ്പോർ തൻ
എന്തു നിരർത്ഥക ഭാഷണമാകുന്നു
രാജ്യത്തെ ആത്മാവിൽ നിർഭരമാക്കുവാൻ
എന്തെല്ലാം വേണമടിസ്ഥാന സംരംഭം
എന്തെല്ലാമാകുന്നതിനായി വേണ്ടതു
വല്ലതുമാരംഭശൂരത്വമായിട്ടു-
മെന്തുണ്ടു ചോദിക്കിലെന്താകുന്നുത്തര-
മെന്നൊന്നു പോലും പറയാൻ കഴിയില്ല
സമ്പന്നർ തൻ കീഴിൽ കൂലിപ്പണി ചെയ്തു
ഭിക്ഷാന്നമെന്ന പോൽ നല്കും പരിമിത
വേതനം വാങ്ങിനിന്നോച്ഛാനിച്ചാകുന്നു
ജീവിതമിന്നും നിലനിർത്തിടുന്നതും
ഭാരത്തിൽ നെടുനീളെയെങ്ങുമെന്നതാം
ജാതിമതങ്ങളു തമ്മിലൊളിപ്പോരു
മൂർച്ഛിക്കയാകുന്നുടനീളമിൻഡ്യയിൻ
പ്രോത്സാഹനം നല്കി രാജ്യം ഭരിക്കുവോർ-
ക്കാവില്ല രാജ്യം ഭരിക്കാർ സുതാര്യമായ്
ഛിദ്രിച്ചു തമ്മിൽ കലഹിച്ചില്ലാതായി
ഭാരതമെന്ന മഹാരാജ്യം തീരുവാൻ
കാരണമാകരുതാരു ഭരിച്ചാലും
അന്ധതമാറണമന്ധ മതബോധ
ജാതി വിപത്തുകളില്ലാതെയാകുകിൽ
മാത്രമേ ഈ രാജ്യം വൃദ്ധി പ്രാപിക്കുള്ളു
എന്ന സത്ബുദ്ധി തെളിയണമാരിലും
രാജ്യം ഭരിക്കുവോരാരാകിലും ശരി?

അനിരുദ്ധൻ കെ.എൻ
 

By ivayana