ത്രിസന്ധ്യ വിരിയും നേരത്ത്…
ഹരിഹര പുത്രന്റെ തിരുമുറ്റത്ത്..
അമ്പലനട ചുറ്റി അയ്യനെ വണങ്ങി
പരിവേദനം പറഞ്ഞനുഗ്രഹം തേടി
നെറ്റിയിൽ കുറിതൊട്ടിട്ടിറങ്ങിയ
പെണ്ണിവളാരോ.. സുരസുന്ദരിയോ..
പൂർണ്ണനിലാവൊഴുകും പെണ്ണിവൾ
പുത്തൂരം പുരയിലെ സുന്ദരിയോ…
പൂർണ്ണ നിലാവൊഴുകും പെണ്ണിവൾ
പുത്തൂരം പുരയിലെ സുന്ദരിയോ…
മന്ദഹാസം തൂകുമാമൃദു വദനം
വശ്യമായീശ്വര വരദാനമോ..
വശ്യമായീശ്വര വരദാനമോ…
ത്രിസന്ധ്യ വിരിയും നേരത്ത്…
ഹരിഹരപുത്രന്റെ തിരുമുറ്റത്ത്..
അമ്പല നടചുറ്റി അയ്യനെ വണങ്ങി
നെറ്റിയിൽ കുറി തൊട്ടിട്ടിറങ്ങിയ
പെണ്ണിവളാരോ.. സുരസുന്ദരിയോ…
ചാരുതയേറും അംഗലാവണ്യം
പൂത്തുലയും പെണ്ണിവളമ്പിളിയോ…
ചാരുതയേറും അംഗലാവണ്യം
പൂത്തുലയും പെണ്ണിവളമ്പിളിയോ..
വിശ്വമനോഹരമാമീയുശസ്സ്
പാരിൽ വിരിയും കൗതുകമോ..
പാരിൽ വിരിയും കൗതുകമോ…
ത്രിസന്ധ്യ വിരിയും നേരത്ത്..
ഹരിഹര പുത്രന്റെ തിരുമുറ്റത്ത്..
അമ്പല നടചുറ്റി അയ്യനെ വണങ്ങി
പരിവേദനം പറഞ്ഞയ്യനെ വണങ്ങി
നെറ്റിയിൽ കുറിതൊട്ടിട്ടിറങ്ങിയ
പെണ്ണിവളാരോ സുരസുന്ദരിയോ…

എസ്കെകൊപ്രാപുര

By ivayana