മാനത്തുചന്ദ്രിക മിഴിതുറന്നു
മലർമണംതെന്നലിൽപരന്നുനീളെ
മാസവും വർഷവും കടന്നുപോയി
മാരനണഞ്ഞില്ലയിന്നുവരെ

മംഗല്യനാളിതിൻ പൂമണം
മാഞ്ഞിടും മുമ്പേയവൻ
മധുരസ്വപ്നങ്ങളേകി
മറുകര താണ്ടിയോൻ

മഞ്ഞിൽ കുളിർന്നവളോർത്തുനിന്നു
മണിമന്ദിരത്തിലിന്നൊറ്റക്കു ഞാൻ
മഹാസമുദ്രങ്ങൾ താണ്ടിയവൻ
മാറിലുറക്കുവാൻ വരുവതെന്ന്

മഞ്ഞമന്ദാരങ്ങൾ പൂത്തുനിന്നു
മാരിവില്ലഴകുപോൽ തെളിഞ്ഞു നിന്നു
മനതാരിൽ സ്വപ്നം പൂത്തിടുന്നു
മാനസം തുടികൊട്ടിപാടിടുന്നു

മാറിലടക്കികൊഞ്ചിച്ചിടാനൊരു
മണിമുത്തിനായ് കൊതിക്കുന്നു
മാർദ്ദവമേറും ആ പൂവദനം
മറുകുതൊടീച്ച് ഇങ്കൂട്ടിയുറക്കാൻ

മറ്റുകുരുന്നുകളമ്മതൻ
മാറിലുറങ്ങവതു കണ്ടുഞാൻ
മാറുചുരത്തി നൊന്തിടുന്നു
മൗനമൊരുതേങ്ങലായ് ഉയരുന്നു

മാറിലവൻ തീർത്ത നഖച്ചിത്രം
മധുര നൊമ്പരമായിടുന്നു
മഹാതപസ്സിൻ മൗനംമുറിക്കാൻ
മണിമഞ്ചത്തേരിലവൻ വന്നുവെങ്കിൽ

By ivayana