രചന : മംഗളൻ കുണ്ടറ ✍
കാശ്മീരിലെ ഇന്ത്യാ – പാക് നിയന്ത്രണ രേഖയ്ക്കിപ്പുറം ഇപ്പോഴത്തെ ലഡാക്കിൽ സ്ഥിതി ചെയ്യുന്ന കാർഗിൽ ജില്ലയിലെ തന്ത്ര പ്രധാന പർവത മേഖലയിലേയ്ക്ക് കാഷ്മീരി തീവ്രവാദികളെപ്പോലെ വേഷംമാറി വന്ന പാക് സൈന്യം നുഴഞ്ഞുകയറി തമ്പടിച്ചതാണ് കാർഗിൽ യുദ്ധത്തിലേയ്ക്ക് നയിച്ചത്.
1999 മെയ് 3-ാം തീയതി ആരംഭിച്ച യുദ്ധം 1999 ജൂലായ് 26 ന് പക് സൈന്യത്തെ പൂർണ്ണമായും പ്രദേശത്തുനിന്ന് തുരത്തിക്കൊണ്ട് ഇന്ത്യ തിരിച്ചു പിടിച്ചു. ഈ സൈനിക നടപടിയെ ‘ഓപ്പറേഷൻ വിജയ്’ എന്നും അറിയപ്പെടുന്നു.
ഇന്ത്യയുടെ സൈനിക നടപടിയിൽ പാക് ഭാഗത്തു നിന്ന് 4000 ത്തോളം പേർ കൊല്ലപ്പെട്ടതായാണ് അനൗദ്യോഗിക കണക്ക്.
ഇന്ത്യയുടെ 5 27 ജവാന്മാർ വീരമൃത്യു വരിച്ചു. കാർഗിൽ യുദ്ധത്തിൽ വീര മുത്യുവരിച്ച ധീര ജവാന്മാരുടെ സ്മരണയ്ക്കു മുന്നിൽ രാജ്യം ആദരാഞ്ജലികൾ അർപ്പിക്കുന്ന ദിനമാണ് ജൂലായ് 26.
പർവത പ്രദേശത്തെ ഏറ്റവും ഉന്നത ഉയരത്തിൽ നടന്ന കാർഗിൽ യുദ്ധത്തിൽ രാജ്യത്തിനുവേണ്ടി ജീവൻ ബലിയർപ്പിച്ച ധീരജവാന്മാർക്ക് നമ്മളും ആദരാഞ്ജലികൾ അർപ്പിക്കുന്നു🙏