പൂനിലാവേ പൂനിലാവേ..
ഒളി തൂകി നീയണയൂ..
ചിരിതൂകി ചന്തം പകർന്നു തരൂ..
പൂനിലാവേ പൂനിലാവേ..
ഒളി തൂകി ഭൂമാറിൽ നീയണയൂ…
പൂനിലാവേ.. പൂനിലാവേ..

ഹിമമണിമാല കോർത്തിട്ടൊരുങ്ങി
കാത്തിരിക്കും കാമിനിക്കരികിൽ…
ഹിമമണിമാല കോർത്തിട്ടൊരുങ്ങി
കാത്തിരിക്കും കാമിനിക്കരികിൽ…
ദൂതുമായയക്കും മാരുതനോടൊത്ത്
എത്തിടുമോ നീ പൂനിലാവേ…
പൂനിലാവേ പൂനിലാവേ…

ഒളിതൂകി നീയണയൂ…
ചിരിതൂകി ചന്തം പകർന്നു തരൂ..
പൂനിലാവേ പൂനിലാവേ..
ഒളിതൂകി ഭൂമാറിൽ നീയണയൂ…
പൂനിലാവേ.. പൂനിലാവേ…

മഞ്ഞു മഴയിൽ കുളിച്ചിട്ടൊരുങ്ങി
നാണിച്ചിരിക്കും നിശയുടെയരികിൽ..
മഞ്ഞുമഴയിൽ കുളിച്ചിട്ടൊരുങ്ങി
നാണിച്ചിരിക്കും നിശയുടെയരികിൽ..
കിന്നാരംചൊല്ലി കൊഞ്ചിയിരിക്കാൻ
എത്തിടുമോ നീ പൂനിലാവേ..
പൂനിലാവേ പൂനിലാവേ..

ഒളിതൂകി നീയണയൂ..
ചിരിതൂകി ചന്തം പകർന്നു തരൂ…
പൂനിലാവേ പൂനിലാവേ..
ഒളിതൂകി ഭൂമാറിൽ നീയണയൂ..
പൂനിലാവേ.. പൂനിലാവേ…

എസ്കെകൊപ്രാപുര

By ivayana