ഡോക്ടറുടെ കുറിപ്പടിയില്ലെങ്കിലും ഇനി പൊതുജനങ്ങൾക്ക് അംഗീകൃത ലാബുകളിൽ നേരിട്ട് പോയി കോവിഡ് പരിശോധന നടത്താം. ഡോക്ടറുടെ കുറിപ്പടി നിർബന്ധമില്ലെന്ന് സർക്കാർ ഉത്തരവിറക്കി. അതേസമയം തിരിച്ചറിയൽ കാർഡ്, സമ്മതപത്രം എന്നിവ നിർബന്ധമാണ്.
ആർടിപിസിആർ, ട്രൂനാറ്റ്, സിബിനാറ്റ്, ആന്‍റിജന്‍ എന്നീ പരിശോധനകളാണ് നടത്താൻ കഴിയുന്നത്. പരിശോധനയിൽ കോവിഡ് സ്ഥിരീകരിച്ചാലും രോഗലക്ഷണങ്ങളില്ലെങ്കിൽ സൗകര്യമുള്ളവർക്ക് വീടുകളിൽ ചികിത്സയ്ക്കുള്ള സൗകര്യം തെരഞ്ഞെടുക്കാം. ലക്ഷണമുള്ളവരെയും ഗുരുതര നിലയിലുള്ളവരെയും ആരോഗ്യനിലയനുസരിച്ച് പ്രാഥമിക ചികിത്സാ കേന്ദ്രത്തിലേക്കോ കൊവിഡ് ആശുപത്രിയിലേക്കോ മാറ്റും.
കോവിഡ് പ്രതിരോധ മരുന്ന് ആദ്യമായി ഇറക്കിയ റഷ്യയുടെ വാക്സിന്‍ വേണ്ടത്ര വിജയം കാണുന്നില്ലെന്ന് റിപ്പോര്‍ട്ട്… ഇനി ലോകരാഷ്ട്രങ്ങള്‍ ഉറ്റുനോക്കുന്നത് ഇന്ത്യയുടെ കോവിഡ് വാക്സിനിലേയ്ക്ക്. കോവിഡിനെതിരെ ലോകത്താദ്യമായി നിര്‍മിച്ച സ്ഫുട്നിക് 5 വാക്സിനാണ് വലിയ രീതിയില്‍ ഫലപ്രദമല്ലെന്ന് കണ്ടെത്തിയിരിക്കുന്നത്. കുട്ടികള്‍ക്കും പ്രായമുള്ളവര്‍ക്കും ഈ വാക്‌സിന്‍ ഉപയോഗിക്കാനാവില്ലെന്നാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്ന റിപ്പോര്‍ട്ട്. റഷ്യന്‍ ആരോഗ്യവകുപ്പ് അധികൃതരെ ഉദ്ധരിച്ച് ന്യൂസ് ആര്‍യു. കോം ആണ് ഇത് റിപോര്‍ട്ട് ചെയ്തത്.