എന്തു സുരക്ഷ മനുഷ്യനു ജീവിക്കാൻ
ഉണ്ടിവിടിന്നു നമുക്കെങ്ങും കാണുവാൻ
പാരിസ്ഥിതിക പ്രകമ്പനം സൃഷ്ടിച്ചു
മൂല പ്രകതിയെ ഇല്ലാതെയാക്കുന്നു
മാമലശ്രേണികൾ വെട്ടിനിരപ്പാക്കി
പാരിസ്ഥിതിക പ്രകമ്പനം സൃഷ്ടിച്ചു
നാലുവരിപ്പാത എട്ടുവരിപ്പാത
പത്തുവരിപ്പാത നീളവേ നിർമ്മിച്ചു
നാശം വിതച്ചു വികസനമെന്നോതി
നാടുഭരിക്കുവോർക്കെന്തവധാനത-
യുണ്ടു വികസനമെന്നവാക്കിന്നർത്ഥം
വല്ലതുമുണ്ടെന്നറിയില്ലൊരിക്കലും
പാരിസ്ഥിതി വഷളത്തം സൃഷ്ടിച്ചു
മണ്ണില്ലാതാക്കുകയെന്നുള്ളതാകുന്നോ?
എന്തു പരിരക്ഷ ചെയ്തിട്ടവർ ചെയ്വു
നീളെ വികസനമെന്നറിയില്ലാർക്കും
വർഷ ൠതു വന്നു വർഷ നിപാതത്തിൽ
മാമലയൊക്കെയിടിഞ്ഞുരുൾപൊട്ടുന്നു
കൊന്നൊടുക്കുന്നു ജനങ്ങളെ സർവത്ര
എവിടെല്ലാം കൂടിയി പാതകൾ പോകുന്നു
അവിടെല്ലാം പാതാ വശങ്ങളിലൊക്കയും
മണ്ണിടിച്ചിൽ ഉരുൾ പൊട്ടൽ വിനാശങ്ങൾ
സർവത്രയും കൊണ്ടു ജീവിക്കാനാവാതെ
ഓടുകയാണു ജനം ഭീതി പൂണ്ടെങ്ങും
എന്നതാ കാഴ്ചകൾ കാണ്മതും നീളവേ
വേണ്ട നിരീക്ഷണ പാടവത്തോടല്ല
ചെയ്യുന്നതെന്തു മെന്നാകുന്നു കാഴ്കൾ
തോണ്ടി മലകൾ കുഴിച്ചെടുത്താ മണ്ണ-
തിട്ടു നികത്തുന്നു വയലുകൾ തോടു-
കളൊക്കെയുമെന്നതാ പാതകൾ നിർമ്മി-
ക്കലെന്നതിലെല്ലാം നടക്കുന്ന കാര്യങ്ങൾ
കാലവർഷം വന്നുപെയ്തൊഴിയാ ജലം
കെട്ടിനിന്നാകുന്നു സർവത്ര നാശവും
സംഭൂതമാകുന്നുവെന്നതാ സത്യവും
ലാഭക്കൊയ്ത്തേറെ നടത്തിപ്പണിയുന്ന
പാതകൾക്കില്ലായുസ്സേറെയെന്നാകുന്നു
ശാസ്ത്രീയ വീക്ഷണമൊന്നുമേയില്ലാതെ
പാതകൾ തന്നായുസ് നീണ്ടുനില നില്ക്കാൻ
വേണ്ടുന്നതൊന്നുമേ ചെയ്യാതെയാകുന്നു
പാതകൾ നീട്ടി പണിയുന്നതും നീളെ
വേണ്ടുന്ന ചേരുവ വേണ്ടനുപാതത്തിൽ
ചേർക്കായാകുന്നു ലാഭക്കൊതിക്കാരാം
ആസുരവിത്തുകൾ കോഴകൾ നല്കിട്ടു
പാതകളെല്ലാം പണിതു തീർക്കുന്നതും
പാതകളെല്ലാമേ കുണ്ടും കുഴികളു-
മായങ്ങു തീർന്നിടാൻ കാലമിനിയേറെ
വേണ്ടെയെന്നുള്ളതാ ദൃശ്യപരമാർത്ഥം
രാത്രത്തിൻ്റെ മഹാസമ്പത്തതത്രയും
ഇല്ലാതെയാക്കുന്ന ദുർദ്ദശ സൃഷ്ടിക്കും
പദ്ധതികൾ നമ്മൾ സൃഷ്ടിപ്പതൊക്കെയും
സൽഫലം നല്കായ്കിലെന്താ ഫലമെന്നു
ചിന്തിക്കാൻ ശേഷിയുള്ളവരാകണം
രാജ്യം ഭരിക്കുന്ന ശ്രേഷ്ഠരെന്നാകണം
ദർശനമെന്നും പൊതുജനങ്ങൾക്കെന്നും
ആരുഭരിക്കണം ഈ രാജ്യമെന്നുള്ള
തീരുമാനം നാം ജനങ്ങൾ തൻ കൈകളിൽ
ആണെന്ന കാര്യം മറന്നുപോകുന്നു നാം
ഓരോ ഇലക്ഷനും വന്നു പോയീടുമ്പോൾ
കോഴയും വർഗ്ഗീയ പാർട്ടി രാഷ്ട്രീയങ്ങൾ
ഒന്നുമേനോക്കാതെ സത്യസന്ധന്മാരെ
നാടുഭരിക്കുവാനേല്പിക്കുവാനുള്ള
സർവ്വാവകാശങ്ങളുമുണ്ടു ജനങ്ങൾക്കു.

അനിരുദ്ധൻ കെ.എൻ.

By ivayana