മഹാ നിദ്രയിൽ നിന്നുണർന്നു
ഉരുൾപൊട്ടി ഒഴുകിവന്ന പ്രളയത്തിൽ
കുത്തൊഴുക്കിൽ ഇരുളിൽ ഉറ്റവരും
ഉടയവരും കൂട്ടമായി ഒലിച്ചു പോയി

മഹാ സൗധങ്ങളും കുടിലുകളും നിലം
പൊത്തി മരണത്തെ മുഖാമുഖം കണ്ടവർ,
കൈക്കുഞ്ഞിനെ കൈയിലൊതുക്കാൻ കഴിയാഞ്ഞവർ
ബന്ധു വിലാപങ്ങളിൽ വിറങ്ങലിച്ചവർ

മഹാ പ്രളയം അർദ്ധരാത്രി
കഴിഞ്ഞെത്തിയതുകൊണ്ടൊന്നും
കാണാനാകാതെ ചെളിയിൽ മുങ്ങി
രാത്രി ഇരുണ്ടു വെളുത്തപ്പോൾ
അപര കാരുണ്യത്തിനു കേഴേണ്ടി വന്നു.

ഒരാശ്വാസം ഒറ്റ ആശ്വാസം കേരളം
അവരോടൊപ്പം നിന്നതു മാത്രം.ഉള്ളുപൊട്ടുമ്പോഴും ആ
ചേർത്ത് നിർത്തൽ നമ്മിൽ നാളെയെ
സ്വപ്നം കാണാൻ പ്രാപ്തരാക്കും…

അഫ്സൽ ബഷീര്‍

By ivayana