ആകാശക്കോടാലികൾ
കോർത്തിട്ട ഹാരവും മാറിലേറി
സ്മൃതികോശങ്ങൾ
നനച്ചു പതച്ച് ഉണക്കാനിട്ട
വർത്തമാനപ്പൊരുളിന്റെ
കനൽപ്പാതയിൽ
മരണഭയമില്ലാതെ നടന്നു
ഞാൻ ഏകനായി
അരികത്താരുമില്ലെന്നാലും
പുലരിയും സന്ധ്യയും കിനാക്കളും
അദൃശ്യവഴികാട്ടികളായി
രഥമുരുട്ടുന്നു മുന്നിൽ
സങ്കടപ്പുഴകൾ കത്തിയമർന്ന്
കുത്തിയൊലിക്കുകയാണെൻ
അന്തരംഗവീഥികളിൽ
സഹ്യനും പച്ചവിരിപ്പുകളും
സ്വച്ഛമായ മണൽത്തിട്ടുകളും
സ്വത്വംനിലച്ച് കേഴുന്നു കവേ 🥺

ജയരാജ് പുതുമഠം.

By ivayana