വയനാടിൻ മക്കളെ കരയാതെ
മക്കളെ തണലേകി ഞങ്ങളും കൂടെയുണ്ട്.
അച്ഛനും , അമ്മയും ആരോരുമില്ലാതെ
നാടാകെ വെള്ളം കവർന്നെടുത്തു
ഇനിയുo ദുരന്തo വരുത്താതിരിക്കണേ
കണ്ണീരൊഴുകുവാൻ ബാക്കിയില്ല.
മാളിക വയ്ക്കുന്നതാർക്കുവേണ്ടി
സ്വത്തുക്കൾ കൂട്ടുന്നതാർക്കു വേണ്ടി
നിമിഷ നേരം കൊണ്ട് എല്ലാ വകകളും
തട്ടിത്തെറിപ്പിച്ചു കൊണ്ടുപോകും.
പ്രകൃതി മുടിയഴിച്ചാടി വന്നാൽ
പ്രളയക്കെടുതികൾ വന്നുചേരും
എല്ലാം നശിപ്പിച്ച് ആർത്തലച്ചിട്ടവൾ
അട്ടഹസിച്ചു നടക്കുമല്ലൊ!
കാണുന്നതെല്ലാം തച്ചുടച്ച്
സംഹാര രുദ്രയായ് തീരുമല്ലൊ!.
മനുജ നീ ഓർക്കുക വല്ലപ്പോഴും
പ്രകൃതിയും നമ്മുടെ അമ്മയെന്ന്.

സതി സുധാകരൻ

By ivayana