കറുത്തമാമീ കറുത്തമാമീ എന്റെ
ദക്ഷിണേശ്വരത്തെ കറുത്തമാമീ

കറുത്തമായി കറുത്തമായി എന്റെ
ഹൃദയത്തിലേ,ക്കറുത്തമായീ

വരട്ടുബീജപരമ്പര,മായിയിൽ
നിന്നകലത്തകലെ, യകലേ

എറിഞ്ഞു പാഷാണങ്ങളെ ദിനസരി
മനസാവാചാപൂജ നടത്തൂ

കരിയുടലൊളിയാം ശാന്തസമുദ്ര
കരിമനസ്സിൽ സമുദ്രബീജം

പ്രലയജലധീ,ലൊരു കണമായ
കണമൊരു ബീജഗുണമാണെന്റെ

അനാദിയനന്ത കാളിമ മാതരേ
എൻപ്രിയകാളിമ മാതരയേ

എന്റെസുഷുപ്തി,യഗാധതലങ്ങളിൽ
അന്നു,മിനിയു,മിടക്കിടയും

ഇങ്ങനെ വന്നു ചുഴലം പൊതിയുമീ
ഭദ്രകാളിമേ നീ ഭദ്രകാളീ

കറുത്തമാതേ കറുത്തമാതേ എന്റെ
ഹൃദയഭൂമീ,ക്കറുത്തമാതേ

കരുത്തുമാതേ,കരുത്തുമാതേ എന്റെ
പ്രലയഭൂമീ,ക്കറുത്തമാതേ

കറുത്തമാമീ കറുത്തമാമീ എന്റെ
ഭക്ഷിണേശ്വരത്തെ,ക്കറുത്തമാമീ!

കലാകൃഷ്ണൻ ഉഴമലയ്ക്കൽ

By ivayana