രചന : താനു ഒളശ്ശേരി ✍️
നിശബ്ദതയെ വിഴുങ്ങി ,
ഹൃദയധമനികളെ തിളപ്പിച്ച് മരവിപ്പിച്ചു.
കണ്ണിലൊക്കാഴ്ന്ന് ജീവിതം
ഒളിച്ചിരുന്ന മരണമേ നീ എത്ര ശക്തൻ ,
കരുണയുടെ പൂരം കണ്ടിട്ടും കൊങ്കിണികൾക്കും
കണ്ണു കാണാത്ത പകലിൽ രാത്രി
കരയാതെരിക്കുന്നതെങ്ങനെ
മരണമേ നിൻ്റെ കുരുക്ഷേത്രയുദ്ധത്തിൽ
യുദ്ധമുറ ചൊല്ലിയവൻ്റെ ജീവിതവും
നിൻ്റെ കയ്യിൽ ഒരു പാവയെ പോലെ
ചിരിക്കുന്നത് കാണുമ്പോൾ
ജീവിതത്തിൻ്റെ ജീവൻ തൊഴിലായി
തിരിച്ച രാഷ്ട്ര നിർമ്മാണത്തിൽ
കാട്ടിൽ കുടുങ്ങി പോയ അവികസിതർ ഞങ്ങൾ
നേരും നുണയും പല രൂപത്തിൽ
പ്രഛന്നവേഷധാരികളായി
സുവിശേഷം പറയുമ്പോൾ
ദൈവം ചത്ത് പോവുന്നു കൺമുന്നിൽ
മനുഷ്യത്വം മരവിക്കാത്ത കേരളക്കരയിൽ
ദൈവത്തിൻ്റെ ചക്കരപ്പന്തലിൽ
ഒന്ന് തല ചായ്ക്കാൻ ഒരിടം ഇല്ലാഞ്ഞിട്ടും
കൂടെ ചേർത്ത് പിടിച്ച ദൈവങ്ങളാണ്
നന്മ നിറഞ്ഞ മനുഷ്യൻ
മതമില്ലാത്ത മനുഷ്യൻ്റെ മതം
ദൈവം തന്ന നന്മ നിറഞ്ഞ
ഹൃദയങ്ങളാണ് എൻ്റെ നാടിൻ്റെ കാവൽക്കാരൻ