പ്രകൃതിയെ തകർത്ത് മരം വെട്ടി മുറിക്കുകയും കുന്നുകൾ ഇടിച്ചുനിരത്തുകയും ആരൊക്കെയോ ചെയ്യുമ്പോൾ അതിന്റെ ദുരന്തം അനുഭവിക്കുന്നത് ഒന്നുമറിയാത്ത പാവപ്പെട്ട മലനാടിൻ മക്കളാണ്.വയനാട്ടിൽ മക്കൾക്ക് പ്രണാമം അർപ്പിച്ചുകൊണ്ട് വേദനയോടെ.,..

മരംവെട്ടി മുറിച്ചു കടത്തി
മലവെട്ടി ഇടിച്ചു നിരത്തി.
മഴ പെയ്തു മറിഞ്ഞു കലങ്ങി
മഴവെള്ള പാച്ചിൽ തുടങ്ങി
മഴവെള്ളം ആർത്തു ഇരമ്പി
മലനാട്ടിൽ മക്കൾ കുടുങ്ങി.
മണിയൊന്നു കഴിഞ്ഞു തുടങ്ങി
മനസ്സൊന്നുമറിയാതുറങ്ങി.
മഴവെള്ളപ്പാച്ചിലെടുത്തു തുടങ്ങി
മരണം മുന്നിൽ കണ്ടുതുടങ്ങി.
മരണത്തിൻ വിളികൾ തുടങ്ങി
മനതാരുമറിഞ്ഞു കലങ്ങി.
മണ്ണിൽപ്പെട്ടു പുതഞ്ഞു തുടങ്ങി
മക്കൾ തൻ വിളികൾ തുടങ്ങി.
മക്കൾതൻ മൃതശയ്യകളായി മരണത്തിനപ്പുറമായി.
മാതൃനാട് വിറച്ചു നടുങ്ങി
മനമുരുകി പ്രാർത്ഥന തുടങ്ങി .
മറക്കുവാനാകാത്ത നൊമ്പരമായി
മനമുരുകി വിടചൊല്ലി.

സഫീലതെന്നൂർ

By ivayana