രചന : ബഷീർ അറക്കൽ✍️
ഒരു കള്ളുകുടിയൻ
നടന്നുപോകുയായിരുന്നു.
വഴിയരികിലുള്ള കിണറിന്റെ
ചുറ്റും ആളുകൾ മുകളിലേക്ക്
കൈ ഉയർത്തി നിൽക്കുന്നതു കണ്ടു.
കള്ളുകുടിയൻ അടുത്തുച്ചെന്നു
കൂടി നിന്നവരോട് കാര്യം തിരക്കി..
അപ്പോൾ അവർ പറഞ്ഞു
ഒരു കുട്ടി കിണറ്റിൽ വീണുകിടക്കുന്നു
ആ കുട്ടിയെ രക്ഷിക്കാൻ
ഞങ്ങൾ ദൈവത്തോട്
പ്രാർത്ഥിക്കുകയാണ്.
ഇതു കേട്ട കള്ളുകുടിയൻ
കിണറ്റിലേക്കെടുത്തു ചാടി
കുട്ടിയെ രക്ഷിച്ചു കരയിൽ
എത്തിച്ചു.
പ്രാർത്ഥനക്കാർ പറഞ്ഞു
ഞങ്ങൾ പ്രാർത്ഥിച്ചപ്പോൾ
കുട്ടിയെ രക്ഷപ്പെടുത്താൻ
ദൈവം അയച്ചതാണ് നിങ്ങളെ
ഇത് കെട്ടപ്പോൾ ഒരു
ഭാവവെത്യാസവുമില്ലാതെ
കുടിയൻ നടന്നുപോയി
പ്രാർത്ഥനക്കാർ പരസ്പരം പറഞ്ഞു
അയാൾ ചെയ്തതുപോലെ
നമ്മൾ കുട്ടിയെ രക്ഷപ്പെടുത്താൻ
നോക്കേണ്ടിയിരുന്നു
അയാളുടെ പ്രവൃത്തി നമ്മുടെ
കണ്ണ് തുറപ്പിച്ചു
നമ്മുടെ ഭ്രാന്ത് മാറ്റി തന്ന
അയാൾ ഒരു മനുഷ്യൻ തന്നെ
ഭ്രാന്ത് മാറിയ അവർ
കുട്ടിയുമായി മെല്ലെ നടന്നുപോയി..