എന്റെ ഹൃദയം തകർന്നിരിക്കുന്നു,,
എന്റെ ഹൃദയം തകർന്നിരിക്കുന്നു,,
നീയാണതു തകർത്തത്.
എന്റെ ഹൃദയം നീ വിലക്കെടുത്തിരിക്കുന്നു..
എന്റെ ചിന്തകളെ നീ അമ്മാനമാടുന്നു.
എന്റെ ഹൃദയം തകർന്നിരിക്കുന്നു,,
എന്റെ ഹൃദയം തകർന്നിരിക്കുന്നു,,
എന്റെ വഴികളിൽ നീ അദൃശ്യനായി
അനുഗമിക്കുന്നു..
എന്റെ കാലുകളെ നിയന്ത്രിക്കുന്നു.
എന്റെ തീന്മേശയിൽ നീ കൈയ്യ്പ്പു വിളമ്പുന്നു
എന്റെ വിശപ്പിനെ നീ വിലക്കുന്നു..
നീയൊരു കൊലയാളി ആണ്..
എന്റെ ഹൃദയം തകർന്നിരിക്കുന്നു,,
എന്റെ ഹൃദയം തകർന്നിരിക്കുന്നു,,
ഞാൻ പകലുകളിൽ തേടിനടന്നു,
നിന്റെ കാലടികളുടെ ശബ്ദത്തിനായി,
നിന്റെ മധുര സ്വരത്തിന്റെ ഗീതത്തിനായി,
നിന്നെ തഴുകിയ കാറ്റിന്റെ തഴുകലിനായി,,,
രാവുകളിൽ ഞാൻ മണിയറവാതിലുകളെ തുറന്നു,
പനിനീർപ്പൂവുകളാൽ കിടക്കയൊരുക്കി,
ചന്ദനതൈലത്താൽ പൂശി,
നേർത്തചേലായാൽ മുഖം മറച്ചു,
പുലരുവോളം കാത്തിരിക്കുന്നേരം,
നീയെന്റെ ഉറക്കവും കവർന്നു.
നീയൊരു അവദൂതനാണ്.
എന്റെ ഹൃദയം തകർന്നിരിക്കുന്നു,,
എന്റെ ഹൃദയം തകർന്നിരിക്കുന്നു,,
കാരണം ഞാൻ പ്രണയത്തിലാണ്
അനന്തമായ പ്രണയത്തിലാണ്.
ഭൂമിയും പിന്നെ ആകാശവും എന്റെ പ്രണയത്തെ അറിയുന്നു,,,
എന്നാൽ നീ മാത്രമത് അറിയുന്നില്ല.
എന്റെ ഹൃദയം തകർന്നിരിക്കുന്നു,,
എന്റെ ഹൃദയം തകർന്നിരിക്കുന്നു,,
എന്നാൽ നീ മാത്രമത് അറിയുന്നില്ല.
നീ മരണമാണ്.
🍁

By ivayana