ഐ വായനയുടെ എല്ലാ  മാന്യ വായനക്കാർക്കും സ്നേഹംനിറഞ്ഞ ഓണാശംസകൾ !

പ്രകൃതിയാം അമ്മതൻ
താണ്ഡവ നടനത്തിൽ
വയനാടൻ മക്കൾ തൻ
കണ്ണുനീർ തോർന്നില്ലതൻ
കണ്ണാന്നടച്ച് പാതിമയങ്ങിയ
നേരത്ത് കൺമുമ്പിൽ
കണ്ടതോ മഹാ പ്രളയം
ജീവിത ആയസ്സിൽ പടത്തൂർത്തിയ സർവ്വസ്വവും
കൺമുൻപിൽ എല്ലാം
ഉരുൾ പൊട്ടൽ തൻ മഹാ
സ്ഫോടനത്തിൽ
ഒലിച്ചു പോയി
ഉറ്റവരും കൂടെപിറപ്പുകളുടെ
പ്രാണനും
തന്നിലെ എല്ലാം എല്ലാം
ഒരു നിമിഷത്തിൽ
വിധിയെടുത്തുവോ
ഒരായസ്സിൽ കരുതിവെച്ച
ഒരായിരം സ്വപ്നങ്ങൾ
തീർത്ത ജീവതങ്ങൾ
ബാക്കി വെക്കാതെ
എൻ നിശ്വാസം മാത്രം തന്നിട്ട്
കർമ്മങ്ങൾ ചെയ്യാൻ
മിച്ചം വെക്കാതെ
ഒരു ഗ്രാമം മുഴവനും
തുത്തെടുക്കവാൻ
എന്ത് ഇത്ര പാപികളോ .
ഈ വയനാടൻ മക്കൾ
എന്നിലെ ഗ്രാമഭംഗിയിലും
സൗന്ദര്യത്തിലും
ഞാൻ എപ്പളോ
പാടി പറഞ്ഞതെല്ലാം
ഒരു
പഴമൊഴി ആയോ
മലയും കാടും
മേടുംപുഴകളും
ജൈവ വൈവിധ്യങ്ങളും
പക്ഷീ മൃഗാദികളും
എന്നിലെ നാടിനെ
ലോകത്തിന് കാട്ടിതനിട്ട്
എന്നിലെ ഗ്രാമത്തിന്
വിധി ഇങ്ങനയോ
വിധിയുടെ വിളയാട്ടമോ
പ്രകൃതി തൻ വികൃതിയോ

ഹരിപ്പാട് K G മനോജ്കുമാർ

By ivayana