രചന : പത്മിനി അരിങ്ങോട്ടിൽ ✍
കണ്ടിരുന്നു പ്രപഞ്ചസത്യങ്ങൾ നാം
മണ്ണിതിന്റെ പ്രതികാരതാണ്ഡവം,
കണ്ണുനീരിനും കാര്യമില്ലെന്നുമി
പോയ നാളുകൾ കേട്ടതും കണ്ടതും
പിന്നെയെന്തി നീ ഭാവനാ ലോകവും,,
പിൻ തുടരുന്നതിൻ കാര്യമെന്നോതുവാൻ,
ഉച്ചനേരവുമന്തിയും മാറ്റമി
കണ്ടിടാനും മറന്നതി മാനവർ
ചിന്ത തന്നെ യാകറ്റി യൊരു വേള,,
കണ്ടിടേണമിന്നിന്റെ കാഴ്ച കൾ,,
ചൊല്ലിടുന്നിവരോരോ
വരികളുമെന്തിനെന്നു
പറയുമോ കൂട്ടരേ,,
നൊന്തു കേഴുമി മണ്ണിന്റെ ദുഖവും,,,
കെട്ടു കാഴ്ചയായ്
മാറ്റുവാൻ നോക്കല്ലേ,,
ചൊല്ലുമേറെയുമീണവും ഭാവവും,,
വേദനയ്ക്കും പകരേണ്ട തില്ലതും,,
കൊണ്ടറിയുന്ന ചിലരെയൊന്നോർത്തുമി
യിത്രമേലുള്ള,, വർണന നിർത്തുമോ