അമ്മേ എനിക്കെൻ്റെ
സ്കൂളിൽ പോണം
കൂട്ടുകാരൊത്ത്
പഠിച്ചിടേണം
ഉരുളിൻ്റെ ഭീകര
താണ്ഡവത്തിൽനാം
ചാലിയാർ പുഴയിലൊ
ഴുകിയെത്തി
എപ്പോഴോ ബോധം
മറഞ്ഞുപോയി
ഭൂമിവിട്ടിങ്ങ്
പറന്നു മോളെ
നാമെല്ലാം എവിടെയാ
വന്നതമ്മേ
ഭൂമിയിൽ കാൽ തൊടാൻ
കഴിയുന്നില്ല
എവിടെയാണമ്മേ
എൻ വിദ്യാലയം
അവിടെല്ലാം
മൺമറ മാത്രമാണ്
വേദന ചൊല്ലും
മകളെ നോക്കി
അമ്മ തൻ നെഞ്ചകം
ഉരുകി നീറി
നമ്മുടെ വീടും
പറമ്പുമെല്ലാം
എവിടെ മറഞ്ഞങ്ങ്
പോയതമ്മെ
നമ്മുടെ വീടിൻ
സ്ഥലത്തിലെല്ലാം
എന്താമ്മേ കൂട്ടമായ്
ആളുകള്
മണ്ണിട്ട് മൂടുന്നു
നമ്മളെയും
ഇനിയുംഞാനെങ്ങനെ
കളിക്കുമമ്മേ
എല്ലാരുമമ്മേ
കരയുന്നല്ലൊ
ആർത്തലച്ചീടുന്നു
ബന്ധുക്കളും
അച്ഛനും ചേട്ടനും
എവിടെയമ്മേ
അവരെയും
കാണുവാൻ കഴിയുന്നില്ല.
അച്ഛൻ്റെ പഞ്ചാര
മുത്തം കിട്ടാൻ
ഞാനെവിടെ പോകണം
എൻ്റെയമ്മേ
അമ്മതൻ മിഴിനീര്
ചുണ്ടത്തെത്തി
ഗദ്ഗദം നാവ്
ചലിക്കുന്നില്ല
കൂട്ടുകാരൊക്കെ
കളിക്കുന്നമ്മെ
എനിക്കും കളിക്കാൻ
കൊതിയാകുന്നു
കൂട്ടുകാരിൽ
ചിലരവിടെയില്ല
എന്നെയും അവരൊട്ട്
കാണുന്നില്ല
അമ്മേ അമ്മേ
ഇങ്ങ് നോക്ക്
ആ ഒരു കൂട്ടത്തിൽ
ചേട്ടനുണ്ട്
ചേട്ടനെ കണ്ടതും
കൈ കൊട്ടുന്നു
തുള്ളി ചിരിക്കുന്നു
പൊൻ മകള്
കണ്ണിരുവാർക്കുന്ന
പൊൻമകനെ
കണ്ടപ്പോൾ അമ്മക്ക്
നിർവൃതിയായ്
പൊൻമകൻ
ഏകനായ് മാറിയയ്യൊ
ദുഃഖങ്ങൾ പങ്കിടാൻ ആരുമില്ല
അമ്മ വിളിക്കാൻ
തുനിഞ്ഞിതപ്പോൾ
കേൾക്കുവാനായില്ല
പൊൻമകന്
സങ്കടം ഉരുളായ്
മനസിൽ വിങ്ങി
തേങ്ങലടക്കാൻ
കഴിയാതായി
എന്നുടെ മക്കൾടെ
സ്വപ്നങ്ങളും
രണ്ടു വഴിയായി
മാറി അയ്യോ
മകളുടെ സ്വപ്നങ്ങൾ
കൂരിരുളിൽ
മാനത്ത് നക്ഷത്ര
ശോഭയായി
എന്നുടെ നാഥൻ്റെ
സാമിപ്യത്തെ
എന്നിൽ നിന്നെന്തെ
അടർത്തിമാറ്റി
കുട്ട്യോളും കുടുംബവും
സന്തോഷമായ്
കഴിഞ്ഞതുമെല്ലാം
വെറുതെയായി
മാനത്തെ താരക
പൂക്കളായ് മാറിയ
മാതാവും പുത്രിയും
കാഴ്ചക്കാരായ്
വെറും…. കാഴ്ചക്കാരായ്
✍️

കണ്ണൻ തലവടി

By ivayana