ചിന്തകൾ ത്യജിച്ച് നിഴലിൻ
പിന്നാലെ നടന്നു നീങ്ങിടവേ
പകൽമെല്ലെ എരിഞ്ഞകന്നിടുന്നു
യാത്രയും ചൊല്ലാതെ പിരിഞ്ഞു പോകിടിലും
നാളെക്ക് ഉണർവായി ഉണർന്നടഞ്ഞിടുന്നു
കാല്പനി കഥയിലെ ഒരു കൂട്ടം കഥകൾ മെനഞ്ഞു കൂട്ടവേ
പാദാരവൃന്ദങ്ങൾ തൊട്ട് വണങ്ങിടുന്നു
എവിടെയോ മറന്ന രാജകുമാരന്റെ
ഓർമ്മകൾ ഉണർവേകിടവേ
വേരറ്റുപോയ ആത്മാക്കൾകായ്
ഭക്തിസാന്ദ്രമായി ശ്രദ്ധയാൽ ശ്രാദ്ധവും ഊട്ടി
കടലാഴങ്ങളിൽ മുങ്ങി കുളിച്ച
ഈറൻ അണിഞ്ഞ് തൊഴുകയാൽ വന്ദിച്ച്
നാളെ തൻ നന്മകൾ പിതൃക്കളിൽ നിന്നേറ്റുവാങ്ങി
ആദ്രമം മിഴികളിൽ അശ്രുകണങ്ങൾ
പൊഴിച്ച് മൗനമായി വിലപിച്ച്
തൊഴുകയോടെ വിട പറഞ്ഞു മടങ്ങവേ
സൂര്യനോട് പരിഭവം ചൊല്ലി
പ്രാണവായുവിൻ ദീർഘശ്വാസം പിടിച്ച്
നാളേക്ക് ദുഃഖം വേണ്ടാന്ന്
സൂര്യ ഭഗവാനോട് അപേക്ഷിച്ചു
ശിരസ്സിലേറ്റിയ ബന്ധങ്ങൾ തച്ചുടയ്ക്കാതെ
ജീവ പ്രയാണം ആക്കിടുക
നെഞ്ചൊന്ന് പൊട്ടി വിലപിച്ച് നിൽക്കുന്ന നിമിഷത്തിൽ
സാന്ത്വനമേകുവാൻ ആരുമേ ഇല്ലാന്ന് സ്വയത്തെമകുന്നനേരം
പൊട്ടിച്ചിരിയുടെ മാലപ്പടക്കം പൊട്ടിച്ച്
കൈ പിടിച്ചു നടന്നവർ നാല് ചുറ്റ് ചിതറിത്തെറിച്ച്
എനിക്ക് ആരുമേ അല്ല ഇവർ
എന്ന് അവർ ആക്രോശിക്കവേ
പിതൃക്കൾ ഉണർത്തുന്നു
ഭയം വേണ്ട
ഞാൻ നിൻ സൃഷ്ടാവ് എന്ന്
യവനികക്കുള്ളിൽ ഉള്ളതല്ല ജീവിതം എന്നു ഉണർത്തുന്നു

ലീന ദാസ് സോമൻ

By ivayana