രചന : ചന്ദ്രശേഖരൻ പ്ലാവളപ്പിൽ✍
അധികനേരമിരുന്നുനാ-
മീക്കടല്‍,ക്കരയിലായിരം
കാര്യങ്ങള്‍ ചൊല്ലുവാന്‍….,
കഴിയുകില്ല,നമുക്കിനി-
വാക്കുകള്‍,കടമെടുക്കണ-
മെന്നതാണത്ഭുതം……
കരകവിഞ്ഞു,മനഃസ്സി-
ലോരായിരം,
പറയുവാനുള്ള
മോഹന ചിന്തകൾ…..,
അരികിലെത്തുന്ന
നേരംമുതല്‍ക്കുനാം,
വിഷമവൃത്തത്തിലാവുന്നു,
ചൊല്ലുവാന്‍…….
ഇതുകഠിനമീ-
പ്രണയമൌനങ്ങള്‍തന്‍
വെറുതെയാവുന്ന,
സംഗമ വേളകള്‍……
കടലിനക്കരെ
ചക്രവാളത്തിലും,
ഇരുള്‍ പരക്കുന്നു,
പോകാം,നമുക്കിനി…….. !!