വിനേഷ് ഫോഗട്ടിനെ അയോഗ്യയാക്കിയതിനെക്കുറിച്ച് ഒളിമ്പിക്സ് കമ്മിറ്റിയോട് ചില ചോദ്യങ്ങൾ കൂടി :
1 . വിനേഷ് സ്ഥിരമായി 53 കിലോ കാറ്റഗറിയിലാണ് മത്സരിച്ചിരുന്നതെങ്കിൽ പിന്നെ എന്തുകൊണ്ട് അവരെ 50 കിലോ കാറ്റഗറിയിൽ ഉൾപ്പെടുത്തി ? ആരുടെ തീരുമാനമായിരുന്നു അത് ? ആർക്കാണ് ഗുണം കിട്ടിയത് ?
2 . 50 കിലോഗ്രാമിന് താഴെയായിരിക്കണം അവരുടെ ഭാരം എന്ന് നിങ്ങൾ ഉദ്യോഗസ്ഥർക്ക് അറിയാമായിരുന്നിട്ടും മത്സരത്തിന്റെ തലേന്ന് എങ്ങനെയാണ് അവർ 52.8 കിലോയിലേക്ക് എത്തിയത് ? നിങ്ങളുടെ ഡയറ്റീഷ്യന്മാർ ഉറങ്ങുകയായിരുന്നോ ? നിങ്ങൾ അവർക്ക് എന്ത് ഭക്ഷണമാണ് കൊടുത്തത് ?
3 . ഭാരമളക്കുന്ന ആദ്യത്തെ യന്ത്രത്തിന് തെറ്റ് പറ്റാനുള്ള സാധ്യത കണക്കിലെടുത്ത് , രണ്ടാമതൊരു യന്ത്രം കൂടി നിങ്ങൾ മുൻകൂട്ടി ആവശ്യപ്പെടേണ്ടതായിരുന്നില്ലേ ? ഭാരം കൂടാനും കുറയാനുമുള്ള സാധ്യത – മാർജിൻ ഓഫ് എറർ – എന്നൊരു സാധനത്തെപ്പറ്റി നിങ്ങൾ കേട്ടിട്ടിട്ടില്ലേ ?
4 . അയോഗ്യയാക്കപ്പെട്ട ഉടൻ
ഐ . ഒ . സി . യുമായി വിഷയം ഏറ്റെടുക്കുന്നതിന് പകരം ഉദ്യോഗസ്ഥർ മാധ്യമങ്ങൾക്ക് വാർത്ത നൽകുന്ന തിരക്കിലായിരുന്നു . എന്തുകൊണ്ട് ? കളിക്കാർക്കുവേണ്ടി പൊരുതുകയല്ലേ ആദ്യം വേണ്ടിയിരുന്നത് ?
5 . ഇന്ത്യൻ ഒളിമ്പിക്സ് ടീമിൻ്റെ ന്യൂട്രീഷനിസ്റ്റായി വന്നത് കോകില ബെൻ ഹോസ്പിറ്റലിലെ ഒരു ഓർത്തോപഡിക് ആണെന്ന് കേൾക്കുന്നു . ആ വാർത്ത ശരിയാണെങ്കിൽ എന്തുകൊണ്ട് അങ്ങിനെ സംഭവിച്ചു ? 140 ഉദ്യോഗസ്ഥരെ അയക്കാൻ സാധിച്ച നിങ്ങൾക്ക് യോഗ്യതയുള്ള ഒരു ന്യൂട്രീഷനിസ്റ്റിനെ കണ്ടെത്താൻ കഴിഞ്ഞില്ലേ ?
6 . തങ്ങളുടെ കളിക്കാരെ അയോഗ്യരാക്കിയതിനെതിരെ കെനിയൻ ഉദ്യോഗസ്ഥർ അവരുടെ എതിർപ്പറിയിക്കുകയും അയോഗ്യരാക്കിയ വിധി പിൻവലിപ്പിക്കുകയും ചെയ്തു . നിങ്ങൾ എന്തുകൊണ്ട് വിനേഷിന്റെ അയോഗ്യതയ്ക്കെതിരെ പൊരുതിയില്ല ? എന്തുകൊണ്ട് പകരം പ്രസ് കോൺഫറൻസുകൾ മാത്രം നടത്തി ? വിധിക്കെതിരെ നിലപാടെടുക്കുന്നതിനേക്കാൾ , ന്യൂസ് പുറത്ത് വിടുന്നതിനുള്ള താല്പര്യമായിരുന്നു നിങ്ങൾക്ക് .
7 . ഇറ്റാലിയൻ പ്രധാനമന്ത്രി അവരുടെ കളിക്കാർക്ക് വേണ്ടി ഉറച്ചുനിൽക്കുകയും അവരുടെ പക്ഷത്തുനിന്നുകൊണ്ട് ഒരു പ്രസ്താവന പുറപ്പെടുവിക്കുകയും ചെയ്തു ( അതിലെ ശരിതെറ്റുകളല്ല പറയുന്നത് , അവർ അവരുടെ കളിക്കാർക്ക് വേണ്ടി നിന്നു എന്നതാണ് പ്രധാനം ) . വിനേഷിനെ അയോഗ്യയാക്കിയതിന് പിന്നാലെ എന്തുകൊണ്ടാണ് നമ്മുടെ പ്രധാനമന്ത്രി , എന്തോ മുൻകൂട്ടി അറിഞ്ഞതുപോലെ , വിനേഷിനെ ആശ്വസിപ്പിക്കുന്ന സന്ദേശങ്ങൾ ആവുന്നത്ര സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമിലുകളിലും അയച്ചുകൊണ്ടിരുന്നിരുന്നത് ? എന്തുകൊണ്ടാണ് വിനേഷിന്റെ ഭാഗത്തു നിന്നുകൊണ്ട് ഈ അയോഗ്യതയ്ക്കെതിരെ പൊരുതാൻ ആദ്യം തന്നെ ഇന്ത്യൻ ഉദ്യോഗസ്ഥരോട് ആവശ്യപ്പെടാതിരുന്നത് ?
8 . ഔദ്യോഗിക പ്രസ്താവനയിൽ പറയുന്നത് ” വിനേഷിന്റെ ചോര ഒഴുക്കിക്കളയുകയും വസ്ത്രങ്ങൾ ചെറുതാക്കുകയും തലമുടി വെട്ടുകയും ചെയ്തു ” എന്നാണ് . എങ്കിൽ എന്തുകൊണ്ടാണ് അവരുടെ ഏറ്റവും പുതിയ ചിത്രത്തിൽ തലമുടി മുറിക്കാത്ത രീതിയിൽത്തന്നെ കാണുന്നത് ? ചെവിയുടെ അടിയിലോ മറ്റോ ആണോ നിങ്ങൾ മുടി മുറിച്ചത് ?
ഈ ചോദ്യങ്ങൾക്ക് മറുപടി ഉണ്ടാവില്ല എന്ന് എനിക്കറിയാം .
ഭരണസംവിധാനത്തോടുള്ള പോരാട്ടത്തിൽ ഹരിയാൻവി ജാട്ട് ചാമ്പ്യൻ വീണ്ടും തോറ്റുവെങ്കിലും , ബാക്കിയുള്ള ഞങ്ങൾ ഇന്ത്യക്കാരുടെ മനസ്സിൽ അവർ എന്നും ഒരു വിജയിയായി ഇരിക്കും .
മുൻകൂർ ജാമ്യം : ഡെന്മാർക്കിൽ എന്തോ ചീഞ്ഞുനാറുന്നുണ്ട് . എന്തോ ഉണ്ട് ….. ഒരു ഇന്ത്യക്കാരി അയോഗ്യയായതിൽ സന്തോഷിക്കുന്ന ഇന്ത്യക്കാരെ കാണുമ്പോൾ സംശയങ്ങൾ ബലപ്പെടുകയാണ് .
°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°
Translated by Rajeeve Chelanat
യുയി സുസാക്കിയെ മലർത്തിയടിച്ച ആ നിമിഷം തന്നെ , അവർ നിങ്ങളെ തോൽപ്പിച്ചു കഴിഞ്ഞു !
ഒതുക്കാൻ ഇത്രയും പണിപ്പെട്ടിട്ടും she proved herself a warrior .
And that’s more than enough …..!!
••••••••••••••••••••••••••••••••••••••••••••
Krishna

” 53 kg വെയിറ്റ് കാറ്റഗറിയിൽ മത്സരിച്ച് തോറ്റതു കൊണ്ടാണ് , വിനേഷിന് 50 kg കാറ്റഗറിയിൽ മത്സരിക്കേണ്ടി വന്നത് .”
” മത്സരത്തിനിടെ തോന്നിയ പോലെ ഭക്ഷണം കഴിച്ചതു കൊണ്ടാണ് അവർക്ക്
2 . 7 kg കൂടിയത് . ഇത് തീർത്തും അവരുടെ തെറ്റാണ് . “
….. നോക്കൂ , ചിലർ ഈ നറേറ്റീവ് കൊണ്ടു പോകുന്ന രീതി ! വേൾഡ് ചാമ്പ്യനെ മലർത്തിയടിച്ച ഒരു ഗോൾഡ് വിന്നിങ് ഹോപ്പുള്ള അത്‌ലറ്റിനെ ഷെയിം ചെയ്യാൻ പറയുന്ന insensitive commentകൾ നോക്കൂ !
കഷ്ടം തോന്നുന്നു ! ഇത്രയും ന്യായീകരണം വരുന്ന സ്ഥിതിക്ക് പറയട്ടെ : അവരെ തോൽപ്പിച്ചതാണ് ; അവരെ പറ്റിച്ചതാണ് ; She was defeated by the system .
ഇതൊരു ദിവസത്തെ സംഭവവികാസങ്ങളുടെ ആഫ്റ്റർ ഇഫക്റ്റല്ല . പറയുമ്പോൾ പുറകിലോട്ട് പറയണം ; ഒന്നര വർഷം പുറകിലോട്ട് .
1 . വിനേഷിൻ്റെ ഒറിജിനൽ വെയിറ്റ് കാറ്റഗറി 53 kg ആണ് .
2 . എന്തുകൊണ്ട് അവർക്ക് 53 kgൽ മത്സരിക്കാൻ കഴിഞ്ഞില്ല ?
ആ കാറ്റഗറിയിൽ കഴിഞ്ഞ വേൾഡ് ചാമ്പ്യൻഷിപ്പിൽ മെഡൽ ലഭിച്ച
ആൻ്റിം പങ്കൽ എന്ന റെസ്‌ലറിന് ക്വാട്ടയുണ്ട് .
3 . അതെന്താ 53kg കാറ്റഗറിയിൽ തിളങ്ങി നിന്ന വിനേഷ് , വേൾഡ് ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാഞ്ഞത് ?
വിനേഷ് , റെസ്ലിങ് ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ ( WFI ) മുൻ ചീഫായ ബ്രിജ്ഭൂഷനെതിരെ ധർണ്ണയിരിക്കുകയായിരുന്നു ; രാജ്യത്തിൻ്റെ ഏറ്റവും പ്രോമിസിങായ അത്‌ലറ്റുകളിലൊന്ന് നീതിക്ക് വേണ്ടി തെരുവിൽ പോരാടുകയായിരുന്നുവെന്ന് .
എന്തിനെന്നല്ലെ ?
സെക്ഷ്വൽ ഹറാസ്മെൻ്റിനും ഇൻ്റിമിഡേഷനും അയാൾക്കെതിരെ പരാതി കൊടുത്തത് എവിടെയുമാവാഞ്ഞിട്ട് ; പോലീസോ അധികൃതരോ ഗവൺമെൻ്റോ രാജ്യത്തിൻ്റെ വനിതാ അത്‌ലറ്റുകളോട് നീതി കാണിക്കാഞ്ഞിട്ട് ; അവരുടെ പോരാട്ടങ്ങളെ ബഹുമാനിക്കാഞ്ഞിട്ട് .
മോഷണത്തിനും കൊലപാതകത്തിനും കൊലപാതകശ്രമത്തിനും കിഡ്നാപ്പിനും ബാബരിപൊളിച്ചതിനും കലാപമുണ്ടാക്കിയതിനുമടക്കം മുപ്പത്തെട്ടോളം കേസുകളുള്ള മാന്യനായ ഒരു ബി ജെ പി നേതാവ് , തങ്ങളെ ലൈംഗികമായി ഹരാസ് ചെയ്യാൻ നോക്കി , പരാതിപ്പെടാതെയിരിക്കാൻ ഭീഷണിപ്പെടുത്തി എന്നു പറഞ്ഞത് , കേൾക്കേണ്ടവർക്ക് വിശ്വസിനീയമാവാഞ്ഞിട്ട് .
തെരുവിലിറങ്ങി പോരാടിയതിനെ അക്രമം കൊണ്ടും ഔദ്യോഗിക കൃത്യനിർവ്വഹണം തടസ്സപ്പെടുത്തിയെന്ന പുതിയ കേസുകൾ കൊണ്ടും സിസ്റ്റം ഒതുക്കാൻ നോക്കി . അവരെ റോഡിലൂടെ വലിച്ചിഴച്ചു , പിന്നെയും തിക്താനുഭവങ്ങളുണ്ടായി .
ഒടുക്കം രാജ്യം തലതാഴ്ത്തും വിധം മെഡലുകൾ ഗംഗയിലൊഴുക്കാൻ പോയി !
ഒരു അത്‌ലറ്റിന് വേണ്ടത് ആരോഗ്യപരമായ ശരീരത്തേക്കാൾ ആരോഗ്യപരമായ മനസ്സാണ് ; ആത്മവിശ്വാസം പോലെ തൻ്റെ രാജ്യം തൻ്റെ ഒപ്പമുണ്ടെന്ന വിശ്വാസവുമാണ് . ശാരീരിക ഇഞ്ച്വറിയിൽ നിന്ന് വിനേഷ് തിരിച്ച് വരും . അത് നമ്മൾ പണ്ടും കണ്ടിട്ടുള്ളതാണ് . പക്ഷെ അതിൻ്റെ കൂടെ ഈ ഒന്നര വർഷം അവരെ എങ്ങനെയാണ് ബാധിച്ചത് ?
ട്രെയിൻ ചെയ്യേണ്ട , പരിക്കുകളിൽ നിന്ന് റിക്കവർ ചെയ്യേണ്ട , മാറ്റിലിറങ്ങേണ്ട , ഗുസ്തി മാത്രം മനസ്സിലുണ്ടാവേണ്ട കരിയറിലെ ക്രൂഷ്യൽ കാലം , തെരുവിൽ പോരാട്ടങ്ങൾക്ക് വേണ്ടി ; നിയമ പോരാട്ടങ്ങൾക്ക് വേണ്ടി !
ആ അഭാവത്തിലാണ് ആൻ്റിം പങ്കൽ
53 kgൽ ക്വാട്ട ഉറപ്പിക്കുന്നത് .
4 . പിന്നെയെന്തിന് വിനേഷ് 50 kgൽ പോയി ?
55 – 56 kg നാച്ചുറൽ വെയിറ്റുള്ള മുപ്പതിനോടടുത്ത ഒരു സ്ത്രീയ്ക്ക് , 50 kg വെയിറ്റ് മെയിൻ്റെയ്ൻ ചെയ്യുക വളരെ വളരെ ബുദ്ധിമുട്ടാണ് . എന്നിട്ടും 50kg കാറ്റഗറി തിരഞ്ഞെടുക്കേണ്ടി വന്നത് , വേറെ വഴിയില്ലാഞ്ഞിട്ടാണ് . റെസലിങ് നിയമങ്ങൾ ക്ലിയറല്ലാത്തതു കൊണ്ടാണ് .
കേസിൻ്റെ ഭാഗമായി താത്കാലികമായി പിരിച്ചു വിട്ട WFI കമ്മിറ്റി , ബ്രിജ്ഭൂഷൻ്റെ അടുത്ത ആളായ സജ്ഞയ്സിങ്ങിൻ്റെ ഭാരവാഹിത്വത്തിൽ തിരിച്ചു വരുന്നതും , തൻ്റെ ഒളിമ്പിക്സ് മോഹം തന്നെ അവസാനിപ്പിക്കും എന്ന് പേടിച്ചിട്ടാണ് .
ഈ സ്പോർട്ടിനോടുള്ള അഭിനിവേശം അത്രയുമേറെ ഉള്ളതുകൊണ്ടുമാണ് .
5 . എന്തിനാണ് WFIയെ അവർ പേടിക്കുന്നത് ?
ബ്രിജ് ഭൂഷനെതിരെ പരാതിപ്പെട്ടപ്പോൾ അയാൾക്ക് ഫേവറായി നിൽക്കുന്ന , നാളെ ഇവർക്കെതിരെ പ്രതികാര നടപടിയെടുത്തേക്കാവുന്ന WFI കമ്മിറ്റിയേയും പിരിച്ചു വിടണമെന്ന് ആവശ്യപ്പെട്ടിരുന്നു .
വിനീഷിൻ്റെ അഭാവത്തിൽ ഒളിമ്പിക്ക് ക്വാട്ട ഉറപ്പാക്കിയ ആൻ്റിം , പഴയ WFI കമ്മിറ്റി നിയമ പ്രകാരമാണെങ്കിൽ മറ്റ് ട്രയലുകളൊന്നുമില്ലാതെ ഡയറക്റ്റ് ഒളിമ്പിക്സിലേക്ക് ഇന്ത്യയെ പ്രതിനിധാനം ചെയ്ത് ഇറങ്ങും . അങ്ങനെ നോക്കുമ്പോൾ വിനേഷിന് പങ്കെടുക്കാൻ പോലും കഴിയില്ല .
തൻ്റെ ഒളിമ്പിക് മോഹങ്ങൾ അട്ടിമറിക്കാൻ സജ്ഞയ് സിങ് ചീഫായ WFI ശ്രമിക്കുന്നുവെന്നും , തനിക്കും തൻ്റെ സപ്പോർട്ടിങ് സ്റ്റാഫിനും ബുദ്ധിമുട്ടുകൾ സൃഷ്ടിക്കുന്നുവെന്നും , ഡ്രഗ്ഗ് യൂസിന് വരെ തന്നെ പെടുത്തി അയോഗ്യയാക്കാൻ സാധ്യതയുണ്ടെന്നും , വിനേഷാണ് ഈ ഏപ്രിലിൽ പബ്ലിക്കലി പറഞ്ഞത് .
6 . പിന്നെ എന്തിന് 50kgയിലും 53kgയിലും അവർ ട്രയൽസിൽ പങ്കെടുത്തു ?
മുന്നേ പറഞ്ഞപോലെ , WFI തിരിച്ച് പവറിൽ വന്നാൽ വിനേഷിന് മത്സര സാധ്യത പോലുമുണ്ടാവില്ല . അതുകൊണ്ടാണ് അവസരം പോവണ്ട എന്നതുകൊണ്ട് രണ്ടിലും പങ്കെടുത്തത് .
താൽക്കാലികമായ ആഡ് – ഹോക്ക് കമ്മിറ്റി , ഒളിമ്പിക്സിന് മുന്ന് 53kg കാറ്റഗറിയിലെ മികച്ച നാല് റെസലേഴ്സിനെ വച്ച് ഒന്നു കൂടി ക്വാളിഫയർ ട്രയൽസ് നടത്തുമെന്ന് ഉറപ്പു കൊടുത്തിരുന്നു . അതിൽ വിജയിക്കുന്നവർക്ക് ആൻ്റിമുമായി മത്സരിക്കാം . അതിൽ ജയിക്കുന്നവരാണ് ഒളിമ്പിക്സിലേക്ക് പോവുക . അത് റിട്ടണായി തന്നാലെ മത്സരത്തിനിറങ്ങൂ എന്ന് വിനേഷ് ഡിമാൻഡ് ചെയ്തിരുന്നു . അവർക്ക് ഗവൺമെൻ്റിൽ നിന്നും ഉറപ്പ് വേണമായിരുന്നു .
ആ സമയത്തെ അവരുടെ മാനസികാവസ്ഥ – ഈ രാജ്യം , ഭരണകൂടം , WFI എന്നിവ അവർക്കുമേൽ ചെലുത്തുന്ന പ്രഷർ – മനസ്സിലാക്കാൻ കോമൺ സെൻസുണ്ടായാൽ മതി .
വിനേഷിനതൊരു റഫ് ഇയറായിരുന്നു ; ട്രെയിൻ ചെയ്യാൻ അധികം സമയം കിട്ടിയിട്ടില്ല ; ഫോമിലാവാൻ തുടർച്ചയായി മത്സരങ്ങളില്ലായിരുന്നു ; ഏഷ്യൻ ഗെയിംസും വേൾഡ് ചാമ്പ്യൻഷിപ്പും മിസ്സായി . കേസ് അതിൻ്റെ വഴിക്ക് നടക്കുന്നു .
എന്നിട്ടും 50 kg യിൽ അവർ വിജയിച്ചു ; 53 kg യിൽ ടോപ്പ് നാലിൽ വരികയും ചെയ്തു .
പക്ഷെ , ഒളിമ്പിക്സിനോടടുത്തപ്പോൾ ഈ പറഞ്ഞ അവസാന ട്രയലൊന്നുമുണ്ടായില്ല . WFI , ആഡ് ഹോക്ക് കമ്മിറ്റി നടത്തിയ ട്രയൽസ് തന്നെ അസാധുവാക്കി .
50 kg തിരഞ്ഞെടുത്തില്ലായിരുന്നെങ്കിൽ , വിനേഷിന് ഒളിമ്പിക്സിൽ പങ്കെടുക്കാൻ പോലും കഴിയില്ലായിരുന്നു . She was forced to take up the 50kg category .
7 . അത്രയും എക്സ്ട്രാ എഫർട്ട് എടുത്താണ് അവർ ഒളിമ്പിക്സിലെത്തിയതും , നാല് തവണ വേൾഡ് ചാമ്പ്യനെ , 82 – 0 അൺഡിഫീറ്റഡ് ഇൻ്റർനാഷണൽ റെക്കോർഡുള്ള ചാമ്പ്യനെ , തോൽപ്പിച്ച് ഫൈനലിലെത്തിയതും !
8 . മുൻ മത്സരങ്ങളിൽ പങ്കെടുക്കാൻ കഴിയാഞ്ഞതു കൊണ്ടാണ് വിനേഷിന് പകരം ആൻ്റിം കയറി വന്നത് . WFI ട്രയൽസ് നടത്താനോ വിനേഷിന് ആൻ്റിമിനെ ചലഞ്ച് ചെയ്യാനോ പോലും അവസരം കൊടുത്തിട്ടില്ല . അവർ 50 kg തിരഞ്ഞെടുക്കാൻ നിർബന്ധിതയായതാണ് . ആ ബുദ്ധി പ്രയോഗിച്ചില്ലായിരുന്നെങ്കിൽ
53 kgയിൽ മത്സരിക്കാൻ പോലും WFI സമ്മതിക്കില്ലായിരുന്നു .
9 . എങ്ങനെ നൂറ് ഗ്രാം കൂടി ?
നൂറല്ല , ഒറ്റ ദിവസം കൊണ്ട് രണ്ടരയ്ക്ക് മേലെ കിലോയാണ് വിനേഷിന് കൂടിയത് .
55 – 56 നാച്ചുറൽ വെയിറ്റുള്ള വിനേഷിന് 50ലേക്കെത്താൻ വെയിറ്റ് നിയന്ത്രിക്കുന്നത് ബുദ്ധിമുട്ടാണ് . പക്ഷെ , തലേ ദിവസം അവൾ അമ്പതിന് താഴെ ആയിരുന്നല്ലോ .
ശരിയാണ് – സ്ട്രെങ്ത്തിന് അന്നേ ദിവസം ഭക്ഷണം കഴിക്കണം , വെള്ളം കുടിക്കണം . ജയിച്ചാൽ തൊട്ടടുത്ത ദിവസം ഒളിമ്പിക് ഫൈനൽസുള്ള ഒരാളെ ആ ദിവസം കോച്ചോ നുട്രീഷ്യണിസ്റ്റോ മറ്റ് സ്റ്റാഫോ മോണിറ്റർ ചെയ്തില്ലേ ?
ആദ്യമായി ഒളിമ്പിക്സിന് വീട്ടിൽ നിന്ന് എണീറ്റ് വരുന്ന കുട്ടിയല്ല വിനേഷ് . ഒരു തുള്ളി വെള്ളം അകത്ത് പോവുന്നത് പോലും നുട്രീഷ്യണിസ്റ്റ് കാലറി കൗണ്ട് നോക്കി നിഷ്കർഷിച്ചാവും . എവിടെ പോണം , എന്ത് ചെയ്യണം എന്നതൊക്കെ മോണിറ്റേഡാണ് .
പെട്ടെന്ന് വെയിറ്റ് ഗെയിനിനു സാധ്യതയുള്ള ഒരാളെ ഓരോ പത്തു മിനിറ്റ് കൂടുമ്പോഴും തൂക്കം നോക്കണമെന്ന് , അതും ഈ മഹത്തായ ദിവസം ചെയ്യണമെന്ന് മനസ്സിലാക്കാൻ റോക്കറ്റ് സയൻസ് പഠിക്കണോ ?
2 . 5 – 2 . 7 എന്നൊക്കെ വാർത്തയിൽ കാണുന്നുവെങ്കിലും കൃത്യം എത്ര വെയിറ്റ് തലേ ദിവസം കൊണ്ടു മാത്രം കൂടിയെന്ന് ഔദ്യോഗിക കണക്കുകൾ പുറത്തു വിട്ടിട്ടില്ല .
പൊതുജനത്തിനെ വിടൂ , ഗിമ്മിക്ക് കാണിക്കാനാണെങ്കിൽ പോലും ഇതേ WFI യുടെ ചീഫ് ഇതേ സഞ്ജയ് സിങാണ് പറയുന്നത് , വിനേഷിൻ്റെ ഡിസ്ക്വാളിഫിക്കേഷനു കാരണം കോച്ചും മറ്റ് സപ്പോർട്ടിങ് സ്റ്റാഫുമാണ് , അവർക്കെതിരെ നടപടിയെടുക്കണമെന്ന് .
അവർ മത്സരിച്ച് തോറ്റതാണ് , അവർ തോന്നിയ പോലെ ഭക്ഷണം കഴിച്ചതു കൊണ്ടാണ് എന്നൊക്കെ പറയുമ്പോൾ നിങ്ങൾ ആരെയാണ് ന്യായീകരിക്കാൻ നോക്കുന്നതെന്ന് എല്ലാവർക്കും മനസ്സിലാവും , സാർ .
കോച്ച് , നുട്രീഷ്യണിസ്റ്റ് , സപ്പോർട്ടിങ് സ്റ്റാഫ് – ഇതിലെവിടെയോ സംഭവിച്ച നെഗ്ലിജൻസാണ് വിനീഷിന് അധികം വന്ന ആ നൂറ് ഗ്രാം . അത്‌ലറ്റ് മത്സരത്തിലാണ് ഫോക്കസ് ചെയ്യേണ്ടത് , കാലറി ഇൻടേക്കും വെയിറ്റും ഷെയ്പ്പും ട്രെയിനിങ്ങും നോക്കാനാണ് സ്പോർട്ടസ് അതോറിറ്റി എന്നും പറഞ്ഞ് കുറേ ഓർഗനൈസേഷനുകളുള്ളത് – ഇവിടെ WFI .
ആ നെഗ്ലിജൻസ് എല്ലാം ശ്രദ്ധിച്ചിട്ടും സംഭവിച്ചു പോയതാകാം . ചിലപ്പോൾ എല്ലാം കൂട്ടിവായിക്കുമ്പോൾ വേണമെന്ന് വച്ച് ഓർക്കസ്ട്രേറ്റ് ചെയ്തതുമാവാം .
പക്ഷെ അവരുടെ മനോബലം നശിപ്പിക്കാൻ നോക്കിയത് , 53kgയിൽ കുറേ കൂടി സ്വസ്ഥമായി മത്സരിക്കേണ്ട അവരെ
50 kgയുടെ ഈ പ്രഷറിലേക്കെത്തിച്ചത് , ഈ സിസ്റ്റം തന്നെയാണ് .
അവരെ സ്ലോ ആക്കിയതാണ് , അവരെ പറ്റിച്ചതാണ് , അവരെ ഒഴിവാക്കാൻ ശ്രമിച്ചതാണ് . ഇനിയും നട്ടെല്ല് പണയം വയ്ക്കാത്ത ചില സ്പോർട്ട്സ് പേഴ്സന്മാർ ഉണ്ടായതു കൊണ്ടാണ് അവർ മത്സരിക്കുകയെങ്കിലും ചെയ്തത് .
കാരണം വിനേഷ് ജയിച്ചാൽ , അത് ചെകിടത്തടിയാണ് പലർക്കും .
ഇത്ര കഷ്ട്ടപ്പെട്ട് എന്തിനാണ് 50 kg യിൽ പോയത് ? പ്രതിഷേധത്തിനിറങ്ങി വേൾഡ് ചാമ്പ്യൻഷിപ്പ് മിസ്സായത് കൊണ്ടാണ് 53kg ൽ അവസരം പോയതെന്നും , പിന്നീടതിലൊന്ന് ട്രൈ ചെയ്യാൻ ഒരവസരവും കൊടുത്തില്ല എന്നും പുറത്തു വന്നാൽ കുറച്ചിലാണ് .
സ്വർണ്ണം പോയാലും മാനം പോവരുത് , സിംഹാസനത്തിൻ്റെ ആണി ഇളകരുത് എന്ന ഫ്രജയിൽ ഈഗോയിൽ മേൽപറഞ്ഞ പോലെ നറേറ്റീവുകൾ നിങ്ങൾ മാറ്റും – അത് കാപ്സ്യൂളാക്കി , അഭിമാനമാവേണ്ട ഒരു ഒളിമ്പ്യനെ കുറച്ച് കാണിക്കാൻ പാകത്തിൽ , സാധാരണ ജനങ്ങളിലേക്കെറിയും .
വീണ്ടും പറയുന്നു :
She was defeated by the system .
പക്ഷെ ഇപ്പൊഴും മനസ്സിലാക്കാത്ത കാര്യം:
യുയി സുസാക്കിയെ മലർത്തിയടിച്ച ആ നിമിഷം തന്നെ , അവർ നിങ്ങളെ തോൽപ്പിച്ചു കഴിഞ്ഞു !
ഒതുക്കാൻ ഇത്രയും പണിപ്പെട്ടിട്ടും she proved herself a warrior .
And that’s more than enough …..!!

By ivayana