രചന : ദിവാകരൻ പികെ✍
മതമില്ലെനിക്കെങ്കിലും
മതമുണ്ടെനിക്ക്
മനുഷ്യരെ സ്നേഹത്താൽ പടുത്തുയർത്തിയ
മതമുണ്ടെങ്കിൽ അതാണ് മതം.
പരസ്പരം വെട്ടി നുറുക്കാതെ
മാറോടു ചേർത്താലിംഗനം
ചെയ്യണം ഉള്ളിൽ വിരിയുന്ന
പുഷ്പങ്ങൾ തൻ സുഗന്ധംപരത്തണം
കൈകോർത്തു പടുത്തുയർത്തും
സാഹോദര്യത്തിൻ വെന്നി ക്കൊടി
വാനിൽ പാറിക്കളിക്കണം
നയന മനോഹര കാഴ്ചകൾ കണ്ട്
മണ്ണും വീണ്ണും പുളകിത മാകണം.
വർണ്ണ വെറിയാൽ സിരകളിൽ ഒഴുകും
രക്ത വർണ്ണത്തിൽ വിഷം കുത്തി നിറയ്ക്കും
സ്വർഗ്ഗത്തിൻഅപ്പോസ്ഥലന്മാർവാഴുന്ന
ലോകമിത്കരുതിയിരിക്കണം.
ആണ്ടുപോകും ചെളി കൂമ്പരത്തിൻ
മുകളിലേക്ക് രക്ഷകനായെത്തും
നന്മ വറ്റാ മനുഷ്യരല്ലോ ദൈവജ്ഞർ
ഉള്ളിൽപകവളർന്ന്
വടവൃക്ഷമാകാതിരിക്കട്ടെ
ഇനിയും പങ്കുവെയ്ക്കാതിരിക്കുക
നന്മയുള്ള മനുഷ്യരെ.🌹🙏🌹