രചന : എഡിറ്റോറിയൽ ✍
DrMohamed Ashraf.
കല്പണിക്കാരൻ
മുഹമ്മദ് അഷ്‌റഫിന്റെ മകൻ
അർഷാദ് നദീം ഒറ്റ ഒരു ഏറുകൊണ്ട് പാകിസ്ഥാന്റെ ഇതുവരെയുള്ള സ്പോർട്സ് ചരിത്രം തിരുത്തി എഴുതയകഥ..!
കുറെ നാൾ മുന്നെയാണ് അത്രയൊന്നും ഏറെ മുന്നിലല്ലാത്ത ഒരു കാലം നീരജിനെ ഊവു ഹോൺ എന്ന ജർമൻ പരിശീലകൻ ജാവലിൻ ഏറു പഠിപ്പിക്കുന്ന കാലം
അന്ന് അർഷാദ് പറഞ്ഞു എനിക്ക് ഇതുപോലൊരു കോച്ചു ഉണ്ടായിരുന്നെങ്കിൽ
100 മീറ്ററിന് അപ്പുറം ജാവലിൻ പറത്തി വിട്ട ആ അതുല്യ കോച്ചിനെ മനസ്സിൽ ഉറപ്പിച്ചു ഒരു ഏകലവ്യനെ പോലെയായിരുന്നു തുടർന്നുള്ള അയാളുടെ പരിശീലനം..!
അയാളുടെ മനസിലെ സങ്കടം ആയിരുന്നു അന്നയാൾ പറഞ്ഞു ഫലിപ്പിച്ചത്
അതിൽ എല്ലാമുണ്ടായിരുന്നു നല്ല ഒരു ജാവാലിൻ വാങ്ങാൻ അയാൾക്ക് കാശുണ്ടായിരുന്നില്ല
അതെറിഞ്ഞു പഠിക്കാൻ ഒരിടവും
പഞ്ചാബിലെ ഖനേവാലിൽ ആണ് ജനനം പ്രാഥമിക വിദ്യാഭ്യാസം കഴിഞ്ഞപ്പോഴേ കൂട്ടുകാരെക്കാൾ വലുപ്പമുണ്ടായിരുന്നു അന്ന് നാട്ടിലുള്ള എല്ലാ സ്പോർട്സ് ഇനങ്ങളിലും പങ്കെടുത്തു ക്രിക്കറ്റടക്കം വലുപ്പകൂടുതൽ ഉള്ള ചെക്കനായത് കൊണ്ട് ഷോട്ടും ഡിസ്‌കസും ഹാമറും ജാവലിനുമൊക്കെ പരീക്ഷിച്ചു
ഒടുവിൽ ജാവലിൻ ആണ് തനിക്കു ഇണങ്ങുന്ന ഇനം എന്നു മനസിലാക്കി
അപ്പോഴാണ് പ്രശ്നം എറിയാൻ ഇടമില്ല ഉപകരണമില്ല കോച്ചുമില്ല
ഒടുവിൽ അദ്ദേഹത്തിൻ്റെ വീട്ടിനു പിന്നിലുള്ള സ്ഥലം ബാപ്പയും മകനും കൂടി ചെത്തി മിനുക്കി അവിടായി പരിശീലനം ഇത് കണ്ടറിഞ്ഞ
ഗ്രാമവാസികൾ ജാവലിൻ വാങ്ങാനും ലോകമെമ്പാടുമുള്ള അദ്ദേഹത്തിൻ്റെ മത്സര ചെലവുകൾക്കായി പണം സംഭാവന ചെയ്യാറുണ്ടായിരുന്നു, ടോക്കിയോ ഒളിമ്പിക്സിന് പാകിസ്ഥാൻ സർക്കാരിൻ്റെ സഹായമൊന്നും ലഭിക്കാതെയാണ് അർഷാദ് പങ്കെടുത്തത്
ഒടുവിൽ ഇന്നലെ ആ ഗ്രാമ വാസികളുടെ സ്വപ്നം പൂവണിഞ്ഞു അവരുടെ അർഷദ് ഒളിമ്പിക് റെക്കർഡോടെ സ്വർണം തങ്ങളുടെ ഗ്രാമത്തിൽ എത്തിച്ചിരിക്കുന്നു
അവർ അത് ആഘോഷിക്കുകയാണ് അവരുടെ രാജ്യ ചരിത്രത്തിലെ ഏറ്റവും വലിയ വിജയം അവരുടെ രാജ്യം
നേടിയ ആദ്യ വ്യക്തിഗത ഒളിമ്പിക് സ്വർണ്ണം
ഇന്നലെ മത്സരത്തിന് മുന്പ് വാർത്താ ലേഖകർ അയാളുടെ വീട് തേടി ചെന്നപ്പോൾ കണ്ടത്
മൂന്നു മുറിയുള്ള ചെറിയ ഒരു വീട്ടിൽ അർഷദിന്റെ പിതാവ് മുഹമ്മദ് അഷ്‌റഫ് ചുവരിൽ
ഒരു ടെലിവിഷൻ സ്ഥാപിക്കുകയായിരുന്നു വൈകുന്നേരം അയാളുടെ മകൻ ലോകം കീഴടക്കുന്നത് കാണാൻ ഒപ്പം അർഷദിന്റെ ഭാര്യയും രണ്ടു ചെറിയ മക്കളും..!🌹🌹
മുഹമ്മദ് അഷ്‌റഫ്
ജംഷീദ് പളളിപ്രം എഴുതുന്നു..
കെട്ടിട നിർമ്മാണ തൊഴിലാളിയായ ഒരു അച്ഛന്റെ ആഗ്രഹം മകൻ പഠിച്ച് ഡോക്ടറോ എഞ്ചിനിയറോ സർക്കാർ ഉദ്യോഗസ്ഥനോ ആകണമെന്നായിരിക്കും.
മുഹമ്മദ് അഷ്റഫ് പക്ഷെ തന്റെ മകൻ അർഷാദ് നദീമിനെ അവന്റെ ആഗ്രഹത്തോടൊപ്പം തുറന്നുവിട്ടു.
പഠന കാലത്ത് ക്രിക്കറ്റിൽ മികവ് തെളിയിച്ച അർഷാദ് നദീം പാക്കിസ്ഥാൻ ക്രിക്കറ്റ് ടീമിന് വേണ്ടി കളിക്കുന്നത് സ്വപ്നം കണ്ടിട്ടുണ്ട്. ക്രിക്കറ്റിനെ അത്രമേൽ ഇഷ്ടപ്പെടുന്ന ഒരു പാക്കിസ്ഥാനിയുടെ ഏറ്റവും വലിയ സ്വപ്നവും അതുതന്നെയാവണം.
പഞ്ചാബിലെ മിയാൻ ചന്നു ഗ്രാമത്തിൽ നിന്ന് വരുന്ന പയ്യൻ. സ്കൂൾ യൂത്ത് ഫെസ്റ്റിവലുകളിൽ ഡിസ്കസ് ത്രോയിലും ഷോട്ട് പുട്ടിലും ജാവിലിൻ ത്രോയിലും സ്വർണ്ണ മെഡലുകൾ വാരികൂട്ടുന്നു.
പരിശീലകൻ റഷീദ് അഹ്മദ് സാഖിയാണ് ജാവിലിൻ ത്രോയിലുള്ള നദീമിന്റെ കഴിവ് തിരിച്ചറിയുന്നത്. അയാൾ അവനെ പ്രോത്സാഹിപ്പിച്ചു.
പ്രോത്സാഹനം കൊണ്ട് മാത്രം ഒരു താരവും ചരിത്രത്തിൽ ഇടം നേടിയിട്ടില്ല. നിരന്തരം പരിശീലനം ചെയ്യണം. അതിന് പണം വേണം.
വർഷത്തിൽ ഒരു ദിവസം മാത്രമാണ് അവൻ വീട്ടിൽ ഇറച്ചിയുടെ രുചി അറിയുന്നത്. ബലി പെരുന്നാൾ ദിവസം സക്കാത്തായി ലഭിക്കുന്ന ഇറച്ചി പാകം ചെയ്താൽ അടുത്ത പെരുന്നാൾ വരെ കാത്തിരിക്കണം.
വീട്ടിലെ പ്രാരാബ്ദങ്ങൾക്കിടയിലും മകനെ പരിശീലിപ്പിക്കാൻ പണം കടം വാങ്ങിയും പിരിവ് നടത്തിയും മുഹമ്മദ് അഷ്റഫ് അവനെ അയച്ചു.
2015ലാണ് അർഷാദ് നദീം ജാവിലിൻ കരിയർ ആരംഭിക്കുന്നത്. നാട്ടുകാരുടെ സഹായത്തോടെ പിരിവെടുത്ത് വാങ്ങിയ ജാവിലിനുമായി അവൻ മത്സരങ്ങൾക്കിറങ്ങി. ഒരോ സ്റ്റേജുകളും കടന്നു. കഴുത്തിൽ മെഡലുകൾ നിറഞ്ഞു.
പാരിസ് ഒളിമ്പിക്സിൽ പങ്കെടുക്കുന്നതിന് നാല് മാസം മുമ്പ് അർഷാദ് നദീമിന്റെ പേര് കേട്ടത് ജാവലിൻ വാങ്ങാൻ സഹായിക്കണമെന്ന് അയാൾ ചാനലിൽ വന്ന് പറഞ്ഞപ്പോഴായിരിക്കും.
കരിയർ ആരംഭിച്ചത് മുതൽ കഴിഞ്ഞ എട്ടുവർഷമായി കയ്യിലിണ്ടായിരുന്ന ആ ഒരൊറ്റ ജാവിലിനുമായാണ് നദീം പരിശീലിച്ചതും ലോകോത്തര ഇവന്റുകളിൽ പങ്കെടുത്തതും.
ക്രിക്കറ്റിനോളം ആളുകൾ ഇഷ്ടപ്പെടുന്ന കായിക ഇനം അല്ലാത്തത് കൊണ്ട് തന്നെ കൃത്യമായ പരിശീലന സൗകര്യമില്ല. ഉപകരണമില്ല.
പരിമിതകളിൽ നിന്നും നദീം ജാവലിൻ എറിഞ്ഞത് അയാൾ കടന്നുവന്ന ദൂരമത്രയും മനസ്സിൽ കണ്ടായിരിക്കണം. ആ ദൂരം ഓഫീഷ്യലുകൾ അളന്നപ്പോൾ ഒളിമ്പിക് റെക്കോഡായത് അടയാളപ്പെടുത്തി. ഒപ്പം പാക്കിസ്ഥാന്റെ ആദ്യ ഒളിമ്പിക് സ്വർണ്ണ മെഡൽ ജേതാവെന്ന ചരിത്രവും.
നദീമിന്റെ ജാവലിൻ പൊട്ടിയ വാർത്ത കണ്ട് ആദ്യം പ്രതികരിച്ച ഒരാൾ നീരജ് ചൊപ്രയാണ്. നീരജ് പറഞ്ഞു:
” ഒരു പുതിയ ജാവലിൻ ലഭിക്കാൻ നദീം കഷ്ടപ്പെടുകയാണെന്ന വാർത്ത വിശ്വസിക്കാൻ സാധിക്കുന്നില്ല. അവൻ മികച്ച് ജാവലിൽ താരമാണ്. അയാൾക്ക് ആവശ്യമുള്ളത് നൽകണം. നിങ്ങളെ അയാൾ നിരാശപ്പെടുത്തില്ല. “
രാജ്യങ്ങൾക്കപ്പുറം മനുഷ്യർ സംവദിക്കുന്നതും ചേർത്തുനിർത്തും അങ്ങനെയാണ്. നീരജ് പറഞ്ഞത് പോലെ അർഷാദ് നദീം അവരെ നിരാശപ്പെടുത്തിയില്ല. നീരജും നിരാശപ്പെടുത്തിയില്ല.
മനുഷ്യരാവുക എന്നതാണ് എല്ലാ മെഡലുകളെക്കാൾ പ്രധാനം.
അഭിനന്ദനങ്ങൾ അർഷാദ് & നീരജ്… ❤️