ശൃംഗിവേരപുരേശൻ മഹാൻ
നിഷാദനൃപൻ ഗുഹൻ ഭവാൻ
അയോദ്ധ്യാപതി തന്നുടെ ചാരെ
അഞ്ജലീ ബദ്ധനായി നിൽക്കവേ

കാനനയാത്രാ മദ്ധ്യേ രാമനും ഭഗീരഥി കഛേ
വന്നെത്തുകിൽ നിഷാദരാജനോ
വേഗേന രാമദാസനായ് നിലകൊള്ളവെ
സർവ്വം സമർപ്പയാമി രാമ ഹരേ

ചാതുർ വർണ്ണ്യ ഭേദമന്യേ രാമനും ഗുഹനെ
ചേർത്തുപിടിച്ചൊരാ സൗഹൃദത്തെ
ഊട്ടിയുറപ്പിക്കുകിൽ ഭുവനവും
പ്രകാശമാനമായ് തീരവേയാമോദമായ്

ധരിണിയാകവേ രാമനുള്ളതായ്
ഈ രാജ്യവും കാൽക്കൽ വച്ചീടിനാൻ
അയോദ്ധ്യാപുരി പോലെ കരുതി
യീക്ഷണേ സ്വീകരിച്ചാലും മമദാസസേവയെ

ഫലമൂലാദി വർഗ്ഗങ്ങളാൽ
വിശിഷ്യാ ഭോജ്യമൊരുക്കിയെങ്കിലും
ക്ഷത്രീയധർമ്മേന ഭാവത്താൽ
തിരസ്കരിച്ചീടിനാനയോദ്ധ്യാപതിയുടൻ

മരവുരിധാരി ഞാനിനിയെന്നും
കാനനവാസനായി ചരിക്കും നാളുകൾ
നമുക്കെന്തിനാർഭാടങ്ങൾ
വിശിഷ്ട ഭോജ്യങ്ങളും സഖേ!

രാമവാക്യങ്ങൾ കേട്ടുടൻ
തിരുമുടി ജടയാക്കി മാറ്റുവാൻ
വടവൃക്ഷക്കറയെടുത്തു മോദാൽ
രാമപാണീതലം കവർന്നു കൊടുത്തീടിനാൻ

തമസാ നദി കടക്കുവാൻ മാർഗ്ഗമായ്
തോണിയൊന്നു തുഴഞ്ഞു ഗുഹനെത്തി
രാമ മാനസേ നിറദീപ ശോഭപോൽ
നിഷാദരാജന്റെ സ്നേഹം നിറയുന്നു

ഗുഹ ഗീതകം പാടുന്ന പൈങ്കിളി
പെണ്ണിന്റെ നാവ് പൊന്നായി മാറുന്നു
സൗഹൃദത്തിൻ തണൽ പാതയായിടും
നിഷാദ രാജ്യവും ഗുഹ ചരിതവുമെല്ലാം

By ivayana