പറക്കുംപൂക്കിളി പാടുംപൈങ്കിളി,
ഉണർത്തുമീയുലകിൽ ജീവസംഗീതം.
പൂക്കുംപുഷ്പങ്ങൾ ഉലയുംചില്ലകൾ,
കാട്ടുമീയുലകിൽ ജീവന്റെതാളം.
നടനങ്ങൾ നാട്യങ്ങൾ നാദബ്രഹ്മo,
വെഞ്ചാമരം വീശും വിപഞ്ചികകൾ.
താരാട്ടും മഴയിൽ ലാസ്യഭാവം,
കളിയൂഞ്ഞാൽ കാറ്റിൽ കാവ്യഭംഗി.
കാറ്റുണ്ട് മഴയുണ്ട് കുന്നുണ്ട് മലയുണ്ട്,
ദിവ്യജ്യോതിസ്സുകൾ സഞ്ചാരപദങ്ങളിൽ.
ജീവനേകും മണ്ണിന് ഞാറ്റുവേലകൾ,
കവിതാമയമീ പൂഴിതൻ മനുജീവിതം.
ജന്മാന്തരങ്ങളിവിടെ വന്നൊഴിഞ്ഞു.
ജനപഥങ്ങൾ കൊഴിഞ്ഞുംപോയി.
പോയപുണ്യങ്ങൾ വരച്ചിട്ടുനന്മകൾ.
നന്മതൻപാഠങ്ങൾ ഭൂഗോളചിന്തകൾ.
മൃദുതരഗാനം ആശ്വാസമേകിടാം,
ശ്രുതിഭംഗംനിനച്ചൊ, കെടുതിയിലായിടും
അഥിതികൾ മർത്യർ ആശയറ്റോർ,
അല്പായുസ്സിൽ ആലംബഹീനർ.
എത്രമനോഹരം ഭൂവിസ്മയങ്ങൾ,
ഹൃതുക്കളിൽകോർക്കും വരദാന-
ങ്ങൾ.
ആകാശപ്പുൽമേടിൽ സൂര്യതേജസ്സ്,
നക്ഷത്രപൂക്കുടചൂടും വാനത്തെ
പൊന്നമ്പിളി.
ചക്രവാളച്ചരുവിൽ വർണ്ണപ്രപഞ്ചം,
വെൺനിലാവൊഴുകും പൗർണ്ണമി-
രാവിൽ
പുതുക്കാലമെത്തുംനാളെ പുതുമ-
കളേറ്റുംപിന്നെ,
പുത്തൻപ്രതീക്ഷകൾ പൊൻപുലരി-
കളിൽ.
അലംഭാവമൊന്നുവേണ്ട അഹംഭാ-
വം നടിച്ചിടേണ്ട.
അഹങ്കാരം അലങ്കാരമാക്കി അഹ-
ന്തയിൽ മതിച്ചിടേണ്ട.
പൂവുണ്ട് പുഴയുണ്ട് കാടുണ്ട് കടലുണ്ട്,
വന്യം, അന്യായങ്ങൾ കാര്യത്തിൽ കാ ഠിന്യമായി.
പടവാളുയരും, തലയ്ക്കുമുകളിൽ,
കൊണ്ടുപോയിടും അകാലമൃത്യു, സ്വപ്
നജീവിതങ്ങൾ.
പറക്കുംപൂക്കിളി പാടുംപൈങ്കിളി,
ഉണർത്തുമീയുലകിൽ ജീവസംഗീതം.
പൂക്കുംപുഷ്പങ്ങൾ ഉലയുംചില്ലകൾ,
കാട്ടുമീയുലകിൽ ജീവന്റെതാളം.

നിസാർ റഹീം

By ivayana