രചന : എസ്കെകൊപ്രാപുര.✍
നീ കരയുമ്പോൾ..നീ കിതക്കുമ്പോൾ..
നോവുകയാണി..ന്നീ ഹൃദയം..
നീയുണരുമ്പോൾ..നീ ചിരിക്കുമ്പോൾ..
പൂക്കുകയാണി..ന്നീ ഹൃദയം..
എന്നനുരാഗ പൂ…മകളേ..
ഹൃദയവസന്ത.. മായവളേ..
ഓമനതിങ്കളായ് ..അച്ഛന്റെ മനസ്സിൽ
അരുമയായെന്നും നീ വളരും..
മുത്തമൊരായിരം നിനക്കു നൽകും..
അച്ഛന്റെ മകളാ..യീ ഭൂവിൽ
നീ നിറയുമ്പോൾ..നിൻകാതിൽ..(2)
തേൻമൊഴിയാൽ ഞാൻ..കൊഞ്ചിച്ചുചേർത്ത്
അനുരാഗമോതാം പൂമകളേ..
എൻ.. അനുരാഗമോതാം പൂമകളേ..
നീ കരയുമ്പോൾ..നീ കിതക്കുമ്പോൾ..
തേങ്ങുകയാണി..ന്നീ ഹൃദയം..
നീയുണരുമ്പോൾ..നീ ചിരിക്കുമ്പോൾ..
പൂക്കുകയാണി..ന്നീ ഹൃദയം..
എന്നനുരാഗ പൂമകളേ..
ഹൃദയ വസന്ത.. മായവളേ…
ഓമനതിങ്കളായ്..അച്ഛന്റെ മനസ്സിൽ..
അരുമയായെന്നും നീ വളരും..
മുത്തമൊരായിരം നിനക്ക് നൽകും..
അച്ഛന്റെ മടിയിൽ.. ചേർന്നിരുന്ന്
നീ കൊഞ്ചുമ്പോൾ.. എൻകാതിൽ.. (2)
തഴുകിതലോടി ഞാൻ..
മാറോടുചേർത്ത്
പൊന്മുത്തമേകിടാം പൂമകളേ..ഞാൻ..
പൊന്മുത്തമെകിടാം പൂമകളേ..
നീ കരയുമ്പോൾ..നീ കിതക്കുമ്പോൾ..
തേങ്ങുകയാണി..ന്നീ ഹൃദയം..
നീയുണരുമ്പോൾ..നീ ചിരിക്കുമ്പോൾ..
പൂക്കുകയാണി..ന്നീ ഹൃദയം…
എന്നനുരാഗ പൂമകളേ..
ഹൃദയ വസന്ത.. മായവളേ..
ഓമന തിങ്കളായ്.. അച്ഛന്റെ മനസ്സിൽ..
അരുമയായെന്നും നീ വളരും ….
മുത്തമൊരായിരം നിനക്കു നൽകും..