My Son’s painting for my poem
Big Salute to my INDIA
Jai Bharat janmabhoomi
ചരിത്രത്താളുകളിൽ പുരണ്ട ചോരക്കറയിലെൻ
കണ്ണീരുറ്റിച്ചു കുതിർത്തട്ടെ ഞാൻ.
പുണ്യഭാരതമേ ശപിച്ചിടായ്ക ഞങ്ങളെ…
മാതാവാമങ്ങയുടെ മാറു പിളർത്തിയതിൽ
സ്വാർത്ഥലിപ്തയുഗം പണിയുകയാണു ഞങ്ങളാധുനീകർ!
വട്ടക്കണ്ണടക്കുള്ളിലെ കാരുണ്യനയനങ്ങളിൽ
തുളുമ്പും കണ്ണീരുമായൊരു ഫക്കീർ
സമത്വ സുന്ദര ഭാരതസ്വപ്നവും നെഞ്ചേറ്റി
കിതച്ചു നിൽക്കുന്നുണ്ടങ്ങു ദൂരെ,
ഈ കെട്ട കാലത്തിന്നതിരുകൾക്കുമപ്പുറം,
നന്മ നിലക്കാത്ത വിളഭൂമിയിൽ.
മറക്കായ്ക, മഹാനുഭാവനിൽ പ്രതിജ്ഞാബദ്ധരാണു നാം !
അങ്ങയുടെ വടിയൂന്നാനൊരിത്തിരി മണ്ണുണ്ട് ഞങ്ങളീ ഭാരതീയർ തൻ കരളിൽ മാത്രം.
സമത്വ സുന്ദര ഭാരതഭൂമി.
റഫീഖ്. ചിറവല്ലൂർ