രചന : ഷിഹാബുദീൻ പുത്തൻകട അസീസ് ✍
അന്നംരുചിപ്പാൻ
അമ്മമുന്നിൽ
നിരയായ്
നിര നിരയായ് ……
നിര നിരയായി
കലാലയത്തിൻ
മടിയിൽ
വെളിച്ചം നുകരാൻ
നിരയായ്
നിര നിരയായ്……
നിര നിരയായ്
ജീവത പാതയിൽ
വിവിധ വർണ്ണ
വിവിധ ഗന്ധ
പൂക്കൾ കോർത്ത
അമ്മതൻ മക്കളെ
തോളിലേറ്റും
കാവൃകാവൽ നിരകളിൽ
നിര നിരയായ്
നിന്നു നിര നിരയായ്…….
ശാസ്ത്ര നിരയിൽ
നിര നിരയായ്
നിര നിരയായ്
വെളിച്ചം തൂകി……
അസ്ത്രം ചൊരിഞ്ഞ
നിണമൂറ്റി സ്നേഹം
പൂനിലാവായ് ചൊരിഞ്ഞു
നിര നിരയായ്
അമ്മതൻ മടിത്തട്ടിൽ……
കാലം വിതച്ച കലിയിൽ
കാലിടറിയ ജീവനു തുണയായ്
നിര നിരയായ്
രക്തംതുടിക്കും
മണ്ണിൻ മുത്തുക്കൾ
നിര നിരയായ്…….
വന്ദേമാ…വന്ദേമാ…
വന്ദേ ഭൂമാതേ….