ഇന്നേവരെ കാണാത്തവര്‍ക്കായി,
ചിലര്‍ ആക്രി പെറുക്കുന്നു ..
ചിലര്‍ മീൻ വിൽക്കുന്നു ..
മറ്റു ചിലരാകട്ടെ
വീടിന്റെ കോൺക്രീറ്റ് ചെയ്ത് കൊടുക്കുന്നു ..
ചിലയിടങ്ങളില്‍,
ചക്ക വിൽക്കുന്നു…
പായസചലഞ്ച് നടത്തുന്നു… വെറെയിടങ്ങളില്‍
കപ്പക്കച്ചവടം
മുന്നേറുന്നു..
ചായക്കച്ചവടം മുക്കിലും
മൂലയിലും ഉണരുന്നു..
തട്ടുകട വിഭവങ്ങൾ
ഈവനിംഗ് സ്നാക്സ്
അച്ചാർ വിൽപ്പന
ചുമടെടുപ്പ്
എന്തിനുമേതിനും തയ്യാറാണവര്‍..
ബസ് റൂട്ട് ഏറ്റെടുക്കുന്നു .
ബിരിയാണി ചലഞ്ചും
നാളികേര ചലഞ്ചും
ഓട്ടോറൂട്ട് ചലഞ്ചും
സാധ്യതകളുടെ ചക്രമേറുന്നു.
വിലപേശലില്ലാതെ
നടക്കുന്ന വാങ്ങലുകള്‍..
ബാക്കി തുക വാങ്ങാത്ത ബാക്കിയാക്കലുകള്‍..
ജീവന്‍റെ കൈകോര്‍ക്കലുകള്‍..
അതെ,
ജീവിതം നല്‍കലാണ്
ഏറ്റവും വലിയ സമ്മാനം!
മറ്റൊരാളുടെ കരളുരുകിയ
കണ്ണീര്‍പ്പാടത്ത്
സ്നേഹത്തിന്‍റെയും
കരുണയുടെയും
വിത്ത് നടുന്നവര്‍ അവര്‍-
സ്നേഹക്കര്‍ഷകര്‍!
വൃത്തവും അലങ്കാരവുമില്ലാത്ത
ജീവിതമെന്ന
മഹാകാവ്യം
ബാക്കിയാവുന്നു..
■■■■■
വാക്കനൽ

ഷിജു തോമസ്

By ivayana