രചന : സുധി മാറനല്ലൂർ ✍
പേപിടിച്ചുലഞ്ഞിടും
മഴയഴിച്ചുവന്നിടെ
ചുഴലിപോലെചൂഴ്ന്നതാ
കൈയ്യുകാലുകിഡ്നിയും
കടലിലേക്കെറിയുവാന്
പാറയറ്റുമാറിയുംഗര്ജ്ജനംതൊടുത്തതാ
മഴയഴിച്ചെറിഞ്ഞിടും
ചേലപോലഴിച്ചതാ
തിളച്ചതുള്ളിചീറ്റിടും
താണ്ഡവമറുത്തെറിഞ്ഞു
ജീവനെപറിച്ചുമാറ്റി
എടുത്തെടുത്തുടച്ചതാ
കുലുക്കമോടെയെത്തിടും
മഴയരിഞ്ഞുഭ്ഭൂമിയെ
തുരന്നുപോകയാണതാ
അച്ഛനമ്മമൂത്തവര്
മുത്തൂപോലെമക്കളും
ഭേദമില്ലയാരിലും
ഞെരിച്ചെറിഞ്ഞുജീവനെ
പറിച്ചെടത്തുമാറ്റിടും
മഴയഴിഞ്ഞുഴിഞ്ഞുഒഴുകുവാന്
മാത്രകള്തകര്ത്തെറഞ്ഞുപോകയായ്
മണ്ണുമാന്തിമൂടിടും
ഭൂമിയെചുഴറ്റിടും
തുടച്ചെടുത്ത ഗന്ധവും
പുതച്ചുപുല്കിധരയിലെ
രാവറുത്തുപകലെടുത്തു
കുടുകുടെകുടഞ്ഞെറിഞ്ഞു
പീഠഭൂമിയാക്കിയോ
പരന്നഭീതിയുല്ക്കപോല്
ജീവനെതുടച്ചുഴുതുമാറ്റുവാന്
മണ്ണിനുള്ളിലാഴ്ത്തിയും
ഒളിച്ചുസ്പന്ദമാകെയും
അറുത്തറുത്തുമാറ്റുവാന്
തുടച്ചുതുണ്ടുതുണ്ടുപോല്
ചിതറിയാകെമൂടി യും
കഠോരമായ്കവര്ന്നതാ
തേങ്ങലിളല്കൈ കൂപ്പിഞാനിതാ
വിണ്ടിടുന്നഹൃത്തുമായ്
മൃത്യുവിന്റെകൂനയില്
കണ്ണുനട്ടിരിക്കയായ്
കാലമറ്റൊരാദിനം
ചീഞ്ഞുലഞ്ഞുവീര്ത്തതാ
വാപിളര്ന്നുഗഹ്വരം
ഭീതിയാല്ഭയാനകം
പിശാചുപോലെഭീകരം
മരണമേറ്റയീപുഴ