രചന : ശ്രീകുമാർ ✍
ഓർമച്ചിത്രങ്ങൾ ജീവിതത്താളിൽ
ഒരു കാലം വരച്ചിടും വർണം
ഒരിക്കൽ കൂടി പുൽകാൻ
ഒറ്റയ്ക്കൊരു യാത്ര പോയി
ഓർമകൾ കൂടെ വന്നു
ഓളങ്ങളായൊഴുകിയപ്പോൾ
ഇവിടെ വിടരാൻ പൂമൊട്ടുകൾ
ഈ ആരാമത്തിൽ പൂക്കാലമുണർന്നൂ
പഴയ കാലം നിറയും ഓർമകളിൽ
പാലാഴിയൊളിപ്പിക്കും പാലൊളികൾ
പുന്നാരങ്ങളാൽ നീ
പൂമെത്തയൊരുക്കി കൂട്ടു കൂടാൻ
കണ്ണിലൊളിപ്പിച്ച കുസൃതികളിൽ
കനവിൽ നിറയും പ്രണയം
കവിളിൽ പൂത്തു കുങ്കുമമായി
ഇനിയും പുലരാത്ത രാത്രിയിൽ
ഇഷ്ടം കൊണ്ടൊരു പൂത്താലമൊരുക്കാം
കിഴക്കൻ കാറ്റിൻ കൈകളിൽ ആയിരം
കാവ്യ സന്ദേശങ്ങൾ,നിനക്കൊരുക്കാം
അധരം മൊഴിയും കാര്യങ്ങൾ
ആർത്തു പാടും കൗതുകങ്ങൾ
ആദ്യ പ്രണയത്തിൻ അനുഭൂതികൾ