ഐ വായനയുടെ എല്ലാ  മാന്യ വായനക്കാർക്കും സ്നേഹംനിറഞ്ഞ ഓണാശംസകൾ !

വീട്ടിൽ പശുക്കളെയും എരുമകളെയും നോക്കാൻ എന്റെ ചെറുപ്പത്തിൽ ഒരാൾ ഉണ്ടായിരുന്നു : എനിക്ക് 5 വയസ്സ്…തൈത്തെങ്ങുകൾ, മാവ്, ആഞ്ഞിലി, മരുത് , പ്ലാവ്, തുടങ്ങിയ മരങ്ങൾ മാത്രം നിറഞ്ഞ പുല്ല് ധാരാളമുള്ള വിശാല തോപ്പുകൾ .. ഇടക്ക് പാറയും പാറക്കുട്ടങ്ങളും… ഒരു പാറയിലിരുന്ന് അയാൾ എന്നെ മറയിലിരുത്തി. പെട്ടെന്ന് കഴുത്തിൽ പിടിച്ച് താഴേക്ക്, അയാളുടെ അരക്കെട്ടിലേക്ക് താഴ്ത്തി … പേടിച്ച ഞാൻ അലറിക്കരഞ്ഞു … പാറയിൽ നിന്നു തെന്നിത്താഴെ വീണു … ഓടെടാ ഓട്ടം :: ആ പാറയും അയാളും എനിക്കൊരു പേടിയായിരുന്നു…. ആ പറമ്പിൽ പിന്നീടു കൃഷി തുടങ്ങിയപ്പോൾ പോലും ആ പാറയുടെയടുത്തു പോകുമായിരുന്നില്ല കിളക്കുമ്പോൾ പലരുടെ കൂടെയാണെങ്കിൽ വരിയൊത്ത് വന്നാലും ഞാൻ വരിതെറ്റിച്ച് മാറി നിന്നു കിളക്കുമായിരുത്തു .അത്രക്കു ഭയം..എന്താനെന്നും എന്തിനാ യിരുന്നുവെന്നും പക്ഷേ മനസ്സിലാക്കിയത് കാൽ നൂറ്റാണ്ടു ശേഷം മാത്രം…
എട്ടിൽ പഠിക്കുമ്പോൾ ഒരു ചേട്ടൻ ഒരു ദിവസം വീട്ടിൽ വന്നു.. സന്ധ്യയായി. ഇനി വിട്ടിലേക്ക്തിരിച്ചു പോകുവാൻ പേടിയാണെന്നു പറഞ്ഞ് വീട്ടിൽ എന്റെ ഒപ്പം കിടന്നു. എന്റെ തുടകൾക്കിടയിൽ അയാൾ പ്രയോഗം : പേടി കൊണ്ട് കരയാൻ തുടങ്ങിയപ്പോൾ കരയണ്ട ..ഇപ്പോൾ തീരും എന്ന്…പേടിച്ച് ഒന്നും മിണ്ടാതെ കിടന്നു മൂന്നുവർഷം കഴിഞ് അതെന്തായിരുന്നു എന്നു പറഞ്ഞു കേട്ടു. തടി അറക്കുന്ന ഏർപ്പാട്.
Love : I love you ..എന്നൊക്കെ സ്ളേറ്റിൽ എഴുതിക്കാണിച്ച പട്ടണത്തിൽ നിന്നും വന്ന ഒരു ചേട്ടനും ഒരു പെൺകുട്ടിയും ഉണ്ടായിരുന്നു : ഈ ചേട്ടൻ എന്നെ ഭയങ്കര കെട്ടിപ്പിടത്തവും വേണ്ടാത്തിടത്തു പിടിക്കുകയും ചെയ്യും: മുള്ളുന്നതേ പിടിക്കുന്നേ എന്നു കാറിക്കൂവി രക്ഷപ്പെട്ടു…
അയൽവാസി ഒരാൾ രാത്രിയിൽ രണ്ടു തവണ എന്നെ കയറി പിടിച്ചിട്ടുണ്ട്.. ഈ കയറിപ്പിടുത്തം ഒക്കെ എന്തിനാണെന്ന് ഒരു പിടിയുമില്ല അപ്രതീക്ഷിതമായതുകൊണ്ട് ഭയം കൂടുതലും… പെണ്ണിനെ ഓടിച്ചു.. പിടിച്ചു.. എന്നൊക്കെ പറഞ്ഞു കേട്ടിരുന്നു. അവ്യക്തമായിട്ട്..അതും എന്തിനാണെന്ന് മനസ്സിലായിരുന്നില്ല :
നാടൻ പന്ത്, കാൽപ്പന്ത്, കിളികളി തുടങ്ങിയ കളികൾക്കിടയിൻ ചിലർ ഞാനാണ് എന്റേതാണ്… അല്ല : ഞാനായിരുന്നു ഒന്നാമത്
എന്നു പറഞ്ഞു കേട്ടത് എന്തായിരുന്നു എന്നു മനസ്സിലായതും മൂന്നാലു വർഷം കഴിഞ്ഞ്…
ഒരു ബന്ധു രാത്രിയിൽ കൂടെ വന്നു എന്നെ സഖലിപ്പിച്ചു. ഭയം കൊണ്ടു മിണ്ടാതെ കണ്ണു പൂട്ടിക്കിടന്നു… സംഭവം മനസ്സിലായി. പക്ഷേ പല്ലുന്തി കവിളൊട്ടി മെലിഞ്ഞുണങ്ങിയ പയ്യനാകാനാഗ്രഹമില്ലാത്തതു കൊണ്ട് ഒരിക്കൽപ്പോലും ചെയ്തില്ല.. 10-ാം ക്ലാസ്സ് ആനിവേഴ്സറി : അന്ന് രാത്രിയിൽ കുറെയേറെ മിട്ടായി തന്ന മുതിർന്ന സുഹൃത്ത് ശ്ശേ… അനങ്ങാതെ ഒച്ച വെക്കാതെ … എന്നു പറഞ്ഞ് സ്ഖലിപ്പിച്ചു…പേടി..പേടി. :
കോഴിക്കോട് ബസ് സ്റ്റാന്റ് : ശല്യമായിരുന്നു. പലപ്പോഴും : മലപ്പുറം യാത്രകളിൽ വീട്ടിലേക്കു ക്ഷണിച്ചവരും റൂം എടുക്കാമെന്നു പറഞ്ഞവരും നിരവധി… തിരുവനന്തപുരം ബസ് യാത്രകൾക്കിടയിൽ അടുത്ത സീറ്റിലിരിക്കുന്നവർ എന്റെ തുടയിൽ കൈവെക്കാനും അവരുടെ തുടയിൽ കൈവെപ്പിക്കാനും നടത്തിയ ശ്രമങ്ങൾ : !!
യു പി.യിൽ ഒരു എഡിറ്റർ എന്നെ സിനിമക്കു കൊണ്ടുപോയി. ഇടക്ക് എന്റെ മുള്ളുന്നതിൽ പിടിയിട്ടു. ഞാനെഴുന്നേറ്റ് പോയി സിനിമ കാണാതെ ..അയാൾ എന്നെ പിന്നീട് മുഖം കാണിച്ചിട്ടില്ല :
S-SLC. പാസ്സായിരിക്കുന്ന സമയം… ഞങ്ങളുടെ തന്നെ കെട്ടിടത്തിലെ പലചരക്കുകയയുടെ പുറകിലെ മുറിയിലേക്ക് പോലീസിൽ ജോലിയുള്ള ആൾ വിളിച്ചിട്ടു പറഞ്ഞു. കൈ പൊക്ക് നെഞ്ഞു വിരിച്ച് ശ്വാസം വിട്.. പോലീസിലെടുക്കാൻ പറ്റുമോന്നു നോക്കട്ടെ.. ഇത്രയും ചെയ്ത അയാളെന്നെ പൂണ്ടടക്കം കെട്ടിപ്പിടിക്കുകയായിരുന്നു ..എന്റെ ആ ഓട്ടത്തിന് അവാർഡ് ഉറപ്പ്..
എറണാകുളം തേവരയിൽ നിന്നും സൗത്തിലേക്ക് രാത്രിയിൽ ലിഫ്റ്റു തന്നയാൾ വഴിയിൽ എന്റെ തുടയിൽ പെരുമാറാൻ തുടങ്ങി: 14 വർഷം മുമ്പ് എനിക്ക് പ്രായം 54: ശല്യമായപ്പോൾ സ്കൂട്ടർ നിർത്തുവാനും ഇല്ലെങ്കിൽ ബഹളം വെക്കുമെന്നും പറഞ്ഞതു പേടിച്ച് സൗത്തു വരെയും അനങ്ങിയില്ല… വൈറ്റില ക്കുള്ള ബസ് സ്റ്റോപ്പിൽ ഞാൻ പോകുന്നതുവരെയും കാത്തു നിന്നു… എന്തു പറയാൻ…?
കോഴിക്കോട് ബസ് സ്റ്റാന്റ് : പുരുഷന്മാരുടെ മൂത്രപ്പുരയിൽ ഉദ്ധരിച്ച ലിംഗം പ്രദർശിപ്പിച്ചു നില്കുന്നവരെ പലതവണ കണ്ടിരുന്നു. പ്രകടിപ്പിച്ച് ക്ഷണിക്കുകയാണ്…പുറകെ
കൂടിയ ഒരാൾ : നിങ്ങൾക്കൊക്കെ സ്ത്രീകളോട് എങ്ങനെ തോന്നുന്നോ അതു പോലാണ് എന്ന് …
തിരുവനന്തപുരം .തമ്പാനൂർ പരിസരം മൊത്തം ആണും പെണ്ണ്യം : അഴിഞ്ഞാട്ടം തന്നെയായിരുന്ന കാലം..
വൈകൃതങ്ങൾ … മാത്രമാണോ ഇതൊക്കെയും..? അപക്വമായ പ്രവർത്തികൾ മാത്രമാണോ? ഫലവത്താകാത്ത ആഗ്ര ഗങ്ങളോ മൃഗതൃഷ്ണയോ…
ഇപ്പാൾമനസ്സിലെത്തിയത് പ്രശസ്ത ബംഗ്ലാദേശ് വനിതാ നോവലിസ്റ്റിന്റെ അനുഭവകഥകൾ പുസ്തകമായി വായിച്ചതാണ്. അവരുടെ അനുഭവങ്ങൾ : തിക്താനുഭവങ്ങൾ : ( പേരു മറന്നു പോയി ) ഉള്ളലയിപ്പിക്കുന്നത്….
കുട്ടികളെ ആണായാലും പെണ്ണായാലും ആവശ്യത്തിലധികം , ശ്രദ്ധയില്ലാതെ മറ്റുള്ളവരുമായി ഇടപെടുവാൻ അനുവദിക്കരുത്… ശ്രദ്ധ നീർച്ചയായും ഉണ്ടാകണം.. കുട്ടികളുടെ പരാതികൾ എത്ര ചെറുതാണെങ്കിലും കേൾക്കണം..
ഇയാൾടെ കൊണവതിയാരം ഒന്നു നിർത്തുമോ…

By ivayana