ഐ വായനയുടെ എല്ലാ  മാന്യ വായനക്കാർക്കും സ്നേഹംനിറഞ്ഞ ഓണാശംസകൾ !

ഒരു നാഴി സ്നേഹം
അളുന്നു തരൂ…
ഇന്നു നിൻസ്നേഹം
കുറഞ്ഞുവോ?
ഇന്നലെയീ സ്നേഹം
നീ എന്തേ കൂടുതൽ തന്നൂ…
കാന്തനു സന്ദേഹം
ഏറിവന്നു….
പത്നിയിൽ വിശ്വാസം
കുറഞ്ഞു വന്നു.
ഇന്നു ഞാൻ രോഗിയായി
തീർന്നതിനാലോ?
തൊഴിലിനു പോകുവാൻ
ആവാത്തതിനാലോ?
വരുമാനമെന്നിൽ കുറഞ്ഞതിനാലോ?
പതിതൻ സന്ദേഹമെല്ലാം
ചോദ്യമായി …
ഉത്തരം കിട്ടാതുഴലുന്നു
പത്നിയും…
കഞ്ഞിയ്ക്കുവകയില്ല
അടുപ്പുപുകയുന്നില്ല
ദുരിതമേറേ….
മക്കൾതൻ പശിയടക്കാൻ
ആവതില്ലാ….
എങ്ങനെ നാഥാ ഞാൻ
സ്നേഹം വിളമ്പും?
കരയുവാനാകാതെ
ചിരിയ്ക്കുവാനാകാതെ
ദുഃഖം കടിച്ചമർത്തിടട്ടെ …
ഒരു നാഴിസ്നേഹമോ
ഇരു നാഴി സ്നേഹമോ
അളവില്ലാ സ്നേഹം
തന്നിടാം ഞാൻ….
സ്നേഹമളക്കുവാൻ
നോക്കിടാതേ കറയറ്റ സ്നേഹം തന്നീടുമേ..
ജീവിക്കാനൊരു തൊഴിൽ ഞാൻ നോക്കിടട്ടെ …
ദുരിതങ്ങൾ തീർന്നിടും
കഷ്ടതമാറിടും
വിശ്വാസമോടെയിരുന്നിടേണം…
പതിയ്ക്കായ് വാഗ്ദാനം
നല്കീ പത്നി ….
കൂലിവേലയ്ക്കായി പോയ പത്നി
പട്ടിണി ദുരിതങ്ങൾ മാറ്റിയല്ലോ…
രോഗിയാം പതിയ്ക്കായ്
അളവില്ലാ സ്നേഹം
പകർന്നു നല്കീ…..
മക്കൾക്കാവോളം
ഭക്ഷണമേകി….
സ്നേഹ സന്തോഷങ്ങൾ
വന്നണഞ്ഞു …..
പതിതൻ സന്ദേഹം
പറന്നകന്നു ഒരു നാഴിസ്നേഹം
മാറ്റി വച്ചു അളവില്ലാ സ്നേഹം പകർന്നു നല്കീ…..

By ivayana