രചന : ബാബുരാജ് കടുങ്ങല്ലൂർ✍
ഈ ഹൃദയമിടിപ്പ് നിലച്ചു
പോയേക്കും ?
തലച്ചോറിലേക്ക് കാഞ്ഞു –
വീണൊരു സൂര്യൻ അങ്ങനെയാണ്
പറഞ്ഞത്?
ദഷിണായനത്തിൽ നിന്നും
ഉത്തരായനത്തിലേക്ക് പടിയിറ –
ങ്ങും മുമ്പ് സുഹൃത്തെ
നമ്മളിലൊരാൾ ?
♥️
കണ്ണുകൾ – കാഴ്ച്ചകൾ ഒരുപാട്
തന്നു!
ചിന്തകൾ ഒരു പാട് സ്വപ്നങ്ങളെയും
തന്നു!
അതെല്ലാം മുൾമരങ്ങൾ കൊണ്ടു
പോറിയിരുന്നു !
ചോര പൊടിഞ്ഞ് ആകാശം
ചുവന്നിരുന്നു !
ഇനി ഇരുട്ടാണ്!
🌹
കര കവിഞ്ഞൊഴുകാൻ കഴിയാതെ
വരുമ്പോൾ പുഴകൾ ചിലപ്പോൾ
കരയും?
സഖേ…… ഋതുഭംഗികളില്ലാത്ത
ചിന്തകൾ എന്തിനാണ് നമുക്ക്?
എഴുത്തോലയിൽ തുടങ്ങിയതാണ്!
വച്ചു കീഴടങ്ങാൻ നേരമായെന്നോ?
തൂലികയുടെ നിഴലുകൾക്ക്
കനം കുറഞ്ഞിട്ടുണ്ടാകണം!
നെരിപ്പോട് പോലെ നീറുന്നുണ്ട് –
തലയ്ക്കുള്ളിലെ പെരുപ്പ് ?!
♥️
സ്നേഹത്തിലുപരി കരുതി –
വക്കലുകളില്ലാതെ……..
അതു മതിയാവും പരാത്മാവിന്
ഒരു മോക്ഷപ്രാപ്തി !
നീളമില്ലാത്ത വഴികളെ കുറിച്ച്
ഇനി ഒരാശങ്ക വേണ്ട?
പ്രതീക്ഷ വറ്റിയിടത്ത്
നിർത്തുക ?
പുതുനാമ്പുകൾക്ക് തളിർക്കാ-
നറിയാതെ വന്നാൽ
നമ്മളെന്തിന് മഴയെ പഴിക്കണം?
🌹
എങ്കിലും ചിറകു വിരിഞ്ഞു
പറക്കും മുമ്പ് ഒരു മോഹം ?
അത് പറയാനാവാത്തത്?
പങ്കു വയ്ക്കാനാവാത്തത്?
ഇനി ഞാനെന്ന നിമിഷങ്ങളുടെ –
നീറിയ കണികകൾ കൊണ്ട്
പൊതിയുകയാണ് വേണ്ടത്?
കതിരവൻ മാഞ്ഞു പോകും
മുമ്പ് നമ്മുക്കൊരു കണക്ക്
തീർക്കാനാവില്ല !?
അതിനുദയാസ്തമയങ്ങൾ
ബാക്കിയുണ്ടെന്നറിയുക!
♥️
ഞാനിന്നലെ കണ്ടു അവനെ ?
അവൻ്റെ തണുവുള്ള നീണ്ട
കൈകളിൽ ഞാനെന്ന നിഴൽ
തണുത്തു കിടക്കുന്നത്?
എങ്കിലും അറിയില്ല?
തലച്ചോറിൻ്റെ സംവേദനം
ഇപ്പോൾ രണ്ടിടങ്ങളിലാണ് !
ചിന്തയുടേയും?
🌹
നേടുന്നിടത്തെന്നോ?
എല്ലാം മാഞ്ഞു പോകേണ്ടതാണ് !?
നേടിയെന്നുള്ളത് തോന്നലാകാം ?
കരുതി വച്ച അഹത്തിൽ
അറം പറ്റിയ ചിലതുണ്ട്?
ഹൃദയബന്ധം മുറിയാതെ
നോക്കണം!
അതിനൊറ്റ മന്ത്രമേയുള്ളു!
സ്നേഹമെന്ന മഹാമതം
🌹🌹🌹